ഭക്ഷണം കഴിച്ച് വൈറലായി ശിഖർ ധവാൻ

ഭക്ഷണം കഴിച്ച് വൈറലായി ശിഖർ ധവാൻ

മുംബൈ: ഇന്ത്യൻ ക്രിക്കറ്റ് താരം ശിഖർ ധവാൻ പങ്കുവെച്ച ഒരു വീഡിയോ ഇപ്പോൾ വൈറൽ ആയിരിക്കുകയാണ്. കാര്യം വരുമ്പോൾ കളിക്കളത്തിലായാലും സാമൂഹ്യ മാധ്യമങ്ങളിൽ ആയാലും തന്റെ ആരാധകരെ എങ്ങനെ രസിപ്പിക്കണമെന്ന് ധവാനറിയാം. അടുത്തിടെ അദ്ദേഹം ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച ഒരു വീഡിയോ പ്രേക്ഷക പ്രീതി പിടിച്ചുപറ്റിയിരിക്കുകയാണ്.

ശിഖർ ധവാനെ അദ്ദേഹത്തിൻറെ പാചകക്കാരും സഹായിയും ചേർന്ന് സ്നേഹത്തോടെ ഭക്ഷണം കഴിപ്പിക്കുന്നതാണ് വീഡിയോയിൽ ഉള്ളത്. ഭക്ഷണം കഴിച്ചു കൊണ്ടിരിക്കുന്ന പ്ലേറ്റിലേക്ക് വീണ്ടും വീണ്ടും ഭക്ഷണം വിളമ്പി നൽകുകയാണ് ഇരുവരും. ചപ്പാത്തി, കറി, ചോറ്, ഒരു പാത്രം നിറയെ സാലഡ്, എന്നിവയാണ് ഭക്ഷണ മേശയിൽ ഉള്ളത്. മുന്നിൽ ഇരിക്കുന്ന പ്ലേറ്റിൽ നിറയെ ഭക്ഷണം ഉണ്ടായിട്ടു പോലും അതിലേക്ക് രണ്ടുപേരും ചേർന്ന് വീണ്ടും വീണ്ടും വിളമ്പുന്നതാണ് വീഡിയോയിൽ കാണാൻ കഴിയുക. ഇനി വയറിനുള്ളിൽ സ്ഥലമില്ലെന്ന് പറയുന്നുണ്ടെങ്കിലും ഇനിയും ധാരാളം സ്ഥലമുണ്ടെന്ന് പറഞ്ഞ് രണ്ട് സഹായികളും ഭക്ഷണം പ്ലേറ്റിൽ നിറയ്ക്കുകയാണ്. വളരെ പെട്ടെന്നാണ് രസകരമായ ഈ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായത്.

ഏകദേശം രണ്ടു കോടിയിൽ അധികം ആളുകൾ കണ്ട വീഡിയോയ്ക്ക് ഇതുവരെ 50000 ലേറെ ലൈക്കുകളും രണ്ടായിരത്തോളം രസകരമായ കമന്റുകളുമാണ് ലഭിച്ചിരിക്കുന്നത്.

ഇൻസ്റ്റഗ്രാമിൽ 11 കോടിയിലേറെ ഫോളോവേഴ്സാണ് താരത്തിനുള്ളത്. തന്റെ ആരാധകർക്കായി ഇത്തരം രസകരമായ വീഡിയോകൾ പങ്കുവെക്കാറുള്ള താരം അത്തരം വിനോദ വീഡിയോകളിൽ പലതിലും തന്റെ പാചകക്കാരെയും സഹായികളെയും കൂട്ടാറുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.