ഇന്ന് ലോക ആന ദിനം. ഭൂമിയില്‍ ആനകള്‍ക്കുള്ള പ്രാധാന്യത്തെക്കുറിച്ച് പഠിക്കാനും അവ സംരക്ഷിക്കപ്പേടേണ്ടതിനെപ്പറ്റി ചര്‍ച്ച ചെയ്യുന്നതിനുമാണ് ഈ ദിനം ആചരിക്കുന്നത്. 2011 മുതലാണ് ഓഗസ്റ്റ് 12 ആന ദിനമായി ആഘോഷിച്ചു പോരുന്നത്.
കരയിലെ ഏറ്റവും വലിയ ജീവി എന്ന വിശേഷണവും ആനയ്ക്കാണ്. മലയാളിക്ക് ആനകള്‍ എന്നും ഒരു ദൗര്‍ബല്യമാണ്. കൊമ്പുകളുടെ വലിപ്പം വെച്ച് തന്നെ അവയെ വേര്‍തിരിച്ചറിയാനാകും. ആനയില്ലാത്ത പൂരത്തെപ്പറ്റി മലയാളിക്ക് ചിന്തിക്കാന്‍ പോലും ആവില്ല. എന്നാല്‍ നാട്ടാനകളുടെ എണ്ണം കുറഞ്ഞു വരികയാണെന്നാണ് ഇപ്പോള്‍ പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍.
30 വര്‍ഷത്തിന് ശേഷം ഉത്സവങ്ങളില്‍ പങ്കടുപ്പിക്കാന്‍ പോലും ആനകള്‍ ഉണ്ടാവില്ലെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. കേരളത്തിലെ 70 ശതമാനം ആനകളും 50 വയസിന് മുകളില്‍ പ്രായമുള്ളവയാണ്. കൊമ്പന്മാരുടെ ആയുസ് പരമാവധി 80 വയസാണ്. എന്നാല്‍ ചില ആനകള്‍ പ്രായം തികയുന്നതിന് മുന്‍പ് തന്നെ രോഗങ്ങള്‍ ബാധിച്ച് മരിക്കും. ഇങ്ങനെ പോയാല്‍ മൂപ്പത് വര്‍ഷത്തിന് ശേഷം കാണാന്‍ പോലും ഒരു നാട്ടാന ഉണ്ടാകില്ലെന്നാണ് റിപ്പോര്‍ട്ട്.
1972ലെ വന്യജീവി സംരക്ഷണ നിയമത്തില്‍ ആന പിടിത്തം നിരോധിച്ചതും 2002ല്‍ വന്ന ഭേദഗതിയില്‍ ആന വില്‍പന നിരോധിച്ചതുമാണ് നാട്ടാനകള്‍ ഇല്ലാതാകുന്ന അവസ്ഥയ്ക്ക് കാരണമെന്നാണ് പഠനം വ്യക്തമാക്കുന്നത്. മെരുക്കിയെടുക്കുന്നതിന്റെ ഭാഗമായി കാട്ടാനയ്ക്ക് നേരിടേണ്ടി വരുന്ന അതിക്രൂരമായ പീഡനങ്ങളാണ് ഇതിന്റെ പ്രധാനകാരണം. ആനവേട്ട നടത്തി കൊമ്പും നഖവും മുറിച്ചെടുത്ത് വില്‍ക്കുന്നത് വര്‍ധിച്ചതോടെയാണ് ആന പിടിത്തം നിരോധിച്ചത്. കേരളത്തിലെ ആന ഉടമകളുടെ കൈയ്യില്‍ കൊമ്പനാനകളാണ് കൂടുതലും. അതിനാല്‍ വംശ വര്‍ധനയ്ക്കുള്ള സാധ്യതകളും കുറവാണ്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.