പെറു: പെറുവില്‍ വാന്‍ ബസുമായി കൂട്ടിയിടിച്ച് രണ്ട് കന്യാസ്ത്രീകളും വൈദിക വിദ്യാര്‍ഥിയും ഒരു അല്‍മായനും മരിച്ചു. സിസ്റ്റര്‍ മെര്‍സിഡസ് ടാസായികോ, സിസ്റ്റര്‍ താലിയ മെരിറ്റ്സ്, വൈദിക വിദ്യാര്‍ഥി അര്‍ണാള്‍ഡോ സാക്ക, അല്‍മായനായ അല്‍വാരോ എന്‍സോ എന്നിവരാണ് മരിച്ചത്. ഓഗസ്റ്റ് എട്ടിന് ഉച്ചകഴിഞ്ഞ് 3.30നായിരുന്നു അപകടം. ഇവര്‍ സഞ്ചരിച്ചിരുന്ന വാന്‍ ടുറിസ്റ്റ് ബസുമായി കൂട്ടിയിടിക്കുകയായിരുന്നു. 15 പേര്‍ക്ക് പരിക്കേറ്റു.

വാഹനാപകടത്തിന്റെ ദൃശ്യം
പെറുവിലെ ആന്‍ട്രിയന്‍ പ്രദേശത്തെ ബിഷപ്പ് പെതിരോ ആല്‍ബട്ടോ, ബിഷപ്പ് സിയാനി എന്നിവര്‍ ഇവരുടെ മരണം സ്ഥിരീകരിച്ചു. ഏറെ ദുഖമുണ്ടെങ്കിലും സ്വര്‍ഗപിതാവിന്റെ അടുക്കലേക്കുള്ള പ്രിയപ്പെട്ടവരുടെ വിയോഗത്തെ പ്രത്യാശയോടെ നോക്കിക്കാണുന്നുവെന്ന് കാനനസ് ഓഫ് ക്രൂസ് കോണ്‍ഗ്രിഗേഷന്‍ ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു. പെറുവിയന്‍ എപ്പിസ്‌ക്കോപ്പല്‍ കോണ്‍ഫ്രന്‍സ് മരണപ്പെട്ടവര്‍ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.