പെലോസിക്ക് പിന്നാലെ തായ്‌വാനില്‍ വീണ്ടും അമേരിക്കന്‍ സംഘം; എത്തിയത് മുന്‍കൂട്ടി പ്രഖ്യാപിക്കാതെ

പെലോസിക്ക് പിന്നാലെ തായ്‌വാനില്‍ വീണ്ടും അമേരിക്കന്‍ സംഘം; എത്തിയത് മുന്‍കൂട്ടി പ്രഖ്യാപിക്കാതെ

തായ്പേയ്: അമേരിക്കന്‍ പ്രതിനിധി സഭ സ്പീക്കര്‍ നാന്‍സി പെലോസിയുടെ തായ്വാന്‍ സന്ദര്‍ശനത്തിന് ശേഷം ചൈനയെ ചൊടിപ്പിക്കുന്ന നീക്കവുമായി വീണ്ടും അമേരിക്ക. ചൈനയുടെ ഭീഷണികളെ മറികടന്ന് അമേരിക്കന്‍ സെനറ്റര്‍മാരുടെ ഒരു സംഘം തായ്വാന്‍ വീണ്ടും സന്ദര്‍ശിച്ചു. തായ്വാന്‍ കടലിടുക്കില്‍ ചൈന ആക്രമണ ഭീഷണി തുടരുന്ന സാഹചര്യത്തിലാണ് അമേരിക്കന്‍ സെനറ്റര്‍മാരുടെ സന്ദര്‍ശനം.

മസാച്ചുസെറ്‌സ് സെനറ്റര്‍ മാര്‍ക്കിയുടെ നേതൃത്വത്തിലുള്ള സംഘമാണ് തായ്വാനില്‍ സന്ദര്‍ശനം നടത്തിയത്. പ്രാദേശിക സുരക്ഷ, വാണിജ്യം, നിക്ഷേപം, ഭക്ഷ്യസുരക്ഷ എന്നീ വിഷയങ്ങളില്‍ തായ്വാന്‍ ഭരണാധികാരികളുമായി അമേരിക്കന്‍ സെനറ്റര്‍മാര്‍ ചര്‍ച്ചകള്‍ നടത്തും.

അതേസമയം തായ്വാന്‍ കടലിടുക്കില്‍ ആയുധ വിന്യാസവുമായി ചൈന ഭീഷണി തുടരുകയാണ്. എന്നാല്‍ ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളുടെ പിന്തുണയോടെ മേഖലയില്‍ സുരക്ഷ ഉറപ്പ് വരുത്താന്‍ ശ്രമിക്കുമെന്നും തായ്വാന്റെ സ്വയം പ്രതിരോധ സംവിധാനങ്ങള്‍ ശക്തിപ്പെടുത്തുന്നതിന് വേണ്ടി പരിശ്രമിക്കുമെന്നും തായ്വാന്‍ ഭരണകൂടം അറിയിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.