ഇന്ത്യാക്കാർക്ക് മുന്നറിയിപ്പ് നല്‍കി എംബസി

ഇന്ത്യാക്കാർക്ക് മുന്നറിയിപ്പ് നല്‍കി എംബസി

അബുദബി: പ്രവാസികളെ തെറ്റിദ്ധരിപ്പിച്ച് പണം തട്ടുന്ന സംഘത്തെ കുറിച്ച് യുഎഇയിലെ ഇന്ത്യാക്കാർക്ക് മുന്നറിയിപ്പ് നല്‍കി എംബസി. സമൂഹമാധ്യമങ്ങളില്‍ വ്യാജ അക്കൗണ്ടുകളുണ്ടാക്കിയാണ് തട്ടിപ്പ് നടത്തുന്നത്. ഇവർക്കെതിരെ ജാഗ്രതവേണമെന്നും എംബസി സമൂഹമാധ്യമങ്ങളിലൂടെ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. @embassy_help എന്ന ട്വിറ്റര്‍ ഹാന്‍റിലും [email protected] എന്ന ഇ-മെയില്‍ വിലാസവും ഉപയോഗിച്ചാണ് പ്രവാസികളെ കബളിപ്പിക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നത്. ഈ ട്വിറ്റർ ഹാന്‍റിലുമായോ ഇമെയിലുമായോ ഇന്ത്യന്‍ എംബസിക്ക് യാതൊരുബന്ധവുമില്ലെന്നും എംബസി അറിയിച്ചു.

ചില സാഹചര്യത്തില്‍ തട്ടിപ്പുകാർ യാത്രാടിക്കറ്റുകള്‍ വരെ വാഗ്ദാനം ചെയ്താണ് തട്ടിപ്പ് നടത്തുന്നത്. ഇതിനെതിരെ ജാഗ്രതവേണമെന്നും എംബസി പുറത്തിറക്കിയ ഔദ്യോഗിക അറിയിപ്പില്‍ പറയുന്നു.




വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.