ഓട്ടോഗ്രാഫ് നല്‍കുന്നതിനിടെ ലെവന്‍ഡോസ്‌കിയുടെ 56 ലക്ഷത്തിന്റെ വാച്ച് മോഷണം പോയി

ഓട്ടോഗ്രാഫ് നല്‍കുന്നതിനിടെ ലെവന്‍ഡോസ്‌കിയുടെ 56 ലക്ഷത്തിന്റെ വാച്ച് മോഷണം പോയി

മാഡ്രിഡ്: ഗ്രൗണ്ടിലേക്ക് പരിശീലനത്തിനായി എത്തുന്നതിനിടെ സ്പാനിഷ് ടീം ബാഴ്‌സലോണയുടെ പോളിഷ് സ്ട്രൈക്കര്‍ റോബര്‍ട്ട് ലെവന്‍ഡോസ്‌കിയുടെ വാച്ച് മോഷണം പോയി. 56 ലക്ഷം രൂപ വിലമതിക്കുന്ന വാച്ചാണ് മോഷണം പോയത്.

ഗ്രൗണ്ടിലെത്തി കാറിന്റെ വിന്‍ഡോ താഴ്ത്തി ആരാധകര്‍ക്ക് ഓട്ടോഗ്രാഫ് നല്‍കുന്നതിനിടെ ലെവന്‍ഡോസ്‌കിയുടെ കയ്യില്‍ നിന്ന് വാച്ച് ഒരാള്‍ ഊരി എടുക്കുകയായിരുന്നു. മോഷ്ടാവിനെ ഉടന്‍ തന്നെ പൊലീസ് പിടികൂടി.

ഈ സീസണിന്റെ തുടക്കത്തിലാണ് ലെവന്‍ഡോസ്‌കി ബാഴ്‌സയില്‍ എത്തുന്നത്. 45 മില്യണ്‍ യൂറോയ്ക്കായിരുന്നു കരാര്‍. 2014 ലാണ് താരം ബയേണിലേക്ക് എത്തിയത്. 375 മത്സരങ്ങളില്‍ ബയേണിനായി കളിച്ച സൂപ്പര്‍താരം 344 ഗോളുകള്‍ നേടി. ബയേണില്‍ നിന്ന് ഗോള്‍വേട്ടക്കാരനെ ടീമില്‍ എത്തിച്ചെങ്കിലും ലാലിഗയില്‍ ബാഴ്‌സ പതിനൊന്നാം സ്ഥാനത്താണ് ഇപ്പോള്‍.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.