ബഫര്‍ സോണ്‍: കേരളാ കോണ്‍ഗ്രസ്് എം മുഖ്യമന്ത്രിക്ക് നിവേദനം നല്‍കി

ബഫര്‍ സോണ്‍: കേരളാ കോണ്‍ഗ്രസ്് എം മുഖ്യമന്ത്രിക്ക് നിവേദനം നല്‍കി

തിരുവനന്തപുരം: ബഫര്‍ സോണ്‍ വിഷയത്തില്‍ കേന്ദ്ര എംപവേര്‍ഡ് കമ്മിറ്റിക്ക് (സിഇസി) നല്‍കാനുള്ള റിപ്പോര്‍ട്ട് തയാറാക്കുന്നതില്‍ സാറ്റലൈറ്റ് സര്‍വേയdക്ക് പകരം പഞ്ചായത്ത്-വില്ലേജ് സമിതികള്‍ രൂപീകരിച്ച് ഗ്രൗണ്ട് സര്‍വേ കൂടി നടത്തണമെന്ന് ആവശ്യപ്പെട്ട് കേരളാ കോണ്‍ഗ്രസ് എം ചെയര്‍മാന്‍ ജോസ് കെ. മാണി എംപിയും മന്ത്രി റോഷി അഗസ്റ്റിനും മുഖ്യമന്ത്രി പിണറായി വിജയനെ നേരില്‍ കണ്ട് നിവേദനം നല്‍കി.

വന്യജീവി സങ്കേതങ്ങളുടെയും ദേശീയോദ്യാനങ്ങളുടെയും ഒരു കിലോമീറ്റര്‍ ചുറ്റളവില്‍ ബഫര്‍ സോണ്‍ വേണമെന്ന സുപ്രീം കോടതി വിധിക്കെതിരേ പുനപരിശോധനാ ഹര്‍ജി നല്‍കിയ സംസ്ഥാന സര്‍ക്കാര്‍ നടപടിയെ കേരളാ കോണ്‍ഗ്രസ് എം സ്വാഗതം ചെയ്തു.

ഗാഡ്ഗില്‍, കസ്തൂരിരംഗന്‍ കമ്മിറ്റി റിപ്പോര്‍ട്ടുകളുടെ ഭാഗമായുണ്ടായ പ്രതിസന്ധി പരിഹരിക്കുന്നതിനായി അതിലുള്‍പ്പെട്ട വില്ലേജുകളില്‍ ഗ്രൗണ്ട് സര്‍വേയും പഠനവും നടത്താന്‍ 2013 ല്‍ സംസ്ഥാന സര്‍ക്കാര്‍ പഞ്ചായത്ത്, വില്ലേജ് തലത്തില്‍ വിദഗ്ധ സമിതികള്‍ രൂപീകരിച്ചിരുന്നു.

കേരളത്തില്‍ നിര്‍ദേശിക്കപ്പെട്ടിരിക്കുന്ന എല്ലാ ബഫര്‍ സോണുകളിലും സമാനമായ പഠനം നടത്തുന്നതിന് 2013 ലെ അതേ മാതൃകയില്‍ പഞ്ചായത്തു തല വിദഗ്ധ സമിതികള്‍ രൂപീകരിക്കാനുള്ള അടിയന്തര ഉത്തരവ് ഉണ്ടാക്കണമെന്നും നിവേദനത്തില്‍ ആവശ്യപ്പെട്ടു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.