അപ്പൂപ്പൻതാടി പറഞ്ഞ കഥ ( ഭാഗം-3)

അപ്പൂപ്പൻതാടി പറഞ്ഞ കഥ ( ഭാഗം-3)

ആശങ്കയോടെ., പകുതിയുടഞ്ഞുപോയ,
തന്റെ പണ്ടത്തേ നിലക്കണ്ണാടിയിൽ നോക്കി.
`ഏയ്.., പറയാനുംമാത്രം ചുളിവൊന്നും,
മുഖത്തായില്ല; `നാണയമുഖം ഈ വദനം'.!
മോഹിനിക്കാണേൽ, കൈലാസ്സാനുഭൂതി...!!
 ഹൃദയത്തിന്റെ അറകളെല്ലാം തുറന്നിട്ടു..!
മനസ്സില്ലാ മനസ്സോടെ, പള്ളിയറയുടെ
വാതിൽപാളികൾ അവർ തുറന്നു...!
പള്ളിക്കുടത്തിൽ പോകുവാൻ മടിക്കുന്ന
കുട്ടിയേപ്പോലെ, ഞരക്കത്തോടെ.....,
വാതിൽപാളികൾ തുറന്നു.!
`ഇരുമെയ്യാണെങ്കിലും..നമ്മൾ ഒരു കരളല്ലേ',
മൂളിപ്പാട്ടുമായി മോഹിനി ഉമ്മറത്തെത്തി...!
'കുഞ്ഞിയേ.., നീ എവിടെയാടീ...?'
`ദേ..,കട്ടൻകാപ്പി കൊണ്ടുവന്നു കൊച്ചമ്മേ.!'
`ഇന്നെങ്ങാണം കിട്ടുമോടീ..!'
ഉമ്മറത്ത്., കാപ്പിയും കൊഴുക്കട്ടയും നിരന്നു!
`ചാരുകസ്സേര മുറ്റത്തേക്കൊന്ന് ഇട്ടുതന്നേ..'!
പക്ഷികളും, അണ്ണാനും.., മേക്കാട്ടേ മുറ്റത്ത്
 മൽബറിക്കായ്കളാൽ, വർണ്ണപ്പകിട്ടാർന്ന
ഒരു പരവതാനി മോഹുവിനായി വിരിച്ചു...!
അടക്കാകുരുവികൾ രാഗാർച്ചന തുടരുന്നു..!!
ഉള്ളിന്റുള്ളിൽ, നൊമ്പരം മൊട്ടിട്ടു..!!
കുഞ്ഞൻകിളികൾ ചിലച്ചകന്നു!
അവളുടെ ചെംച്ചൊടികളിൽ, രമണനിലേ
ഈരടികൾ, വീണ്ടും..വീണ്ടും ഒഴുകി വന്നു...!!
കുരുവികൾ രാഗം പകരുന്നു....!
ചിറകടിച്ച് താളമേകി മറ്റുചിലർ..!!
താൻ പ്രണയിച്ചവർ.!
തന്നേ പ്രണയിച്ചവർ..!
പ്രണയശൃംഖല നീളുന്നു!!!
സപ്തതിമനസ്സിന്റെ പൊന്തക്കാട്ടിലെ...
ഒറ്റയടിപ്പാതയിൽ, ഏകാങ്ക നാടകത്തിലെ,
നായികയുടെ കൺകോണിൽ കണ്ണുനീർ..!!
കുഞ്ഞിളംകിളികൾ കമ്പസ്വരം ഉതിർത്തു.!
പൊന്നില്ലാ പൊന്മലയുടെ അടിവാരത്തിൽ,
കുരുവികൾ പ്രണയഗീതം പാടി കൂത്താടി...!!
പൊൻമലയിലെ കശുമാംചില്ലകൾക്കിടയിൽ,
ചാഞ്ചാടിയിരുന്ന കുഞ്ഞിക്കാറ്റ്,മേലേക്കാട്ടെ
മുറ്റത്തിനു സമീപമുള്ള അടക്കാമരങ്ങളിലും,
വെറ്റിലക്കൊടികളിലും മർമ്മര രാഗം ഇട്ടു..!
ശുഭ്രാഭൂഷിതമായ ഒരു അപ്പൂപ്പൻതാടി...,
അമ്മാളിന്റെ തലമുടിയിൽ സ്ഥാനം പിടിച്ചു..!!
`എവിടെ ആയിരുന്നു നീ ഇത്രയും നാൾ..?'
`ഇപ്പോഴെങ്കിലും.., എന്നെ നീ ഓർത്തല്ലോ..!'
സന്ധിവാതമുള്ള കൈവിരലുകൾകൊണ്ട്..,
അപ്പൂപ്പൻതാടിയിൽ.., വളരെ മൃദുലമായി,
മോഹിനി തലോടി.!
വ്യാഴവട്ടക്കാലങ്ങൾക്കുശേഷം.., സപ്തതി
കഴിഞ്ഞ തന്നെ തേടി അപ്പൂപ്പൻതാടി വന്നു.!
മംഗല്യമോഹം..ഓർമ്മകളിൽ..!!
അവൾ ചകിത മാനസ്സയായി!
കണ്ണുനീർ വറ്റിപ്പോയ കണ്ണുകളിൽ തിളക്കം..!!
`കുഞ്ഞിയേ.., കാലിക്കുപ്പി കൊണ്ടുവാടീ...'!
ഓർമ്മയിൽ.., പ്രേമാശാട്ടിക്ക് ലങ്കാദഹനം..!!
കുഞ്ഞിപ്പെണ്ണെത്തി; വാലറ്റത്ത് ധൂമവൂമായി.!
നെടുവീർപ്പുകളുടെ വേലിയേറ്റം..!

...............................( തുടരും )............................

മുൻ ഭാഗങ്ങൾ വായിക്കുവാൻ ഇവിടെ നോക്കുക വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ 📲 https://chat.whatsapp.com/DKuga0J6tbBKmzd9l3ZZ8v

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.