അറ്റ്ലാന്റ: കേരള ഗജവീരൻ താരതേജസായി മിന്നിയ അറ്റ്ലാന്റയിലെ
ഇന്തൃൻ സ്വാതന്ത്രൃ ദിനാഘോഷം ഗംഭീരമായി. കേരളത്തെ പ്രതിനിധീകരിച്ച് ആനയും, അമ്പാരിയും, മുത്തുക്കുടകളുമായി അനേകം മലയാളികൾ സ്വാതന്ത്ര്യദിന
പരേഡിൽ പങ്കെടുത്ത് ജനശ്രദ്ധ നേടി. രണ്ടായിരത്തിൽപരം ആളുകൾ പങ്കെടുത്ത ഈ മെഗാ പരിപാടിയിൽ കേരളത്തിന്റെ ആന വളരെ ആകർഷണീയമായിരുന്നു എന്നും, നല്ലൊരു ശതമാനം ആളുകളും ഗജവീരനോടൊത്തുനിന്ന് ഫോട്ടോ എടുക്കുവാൻ
ഉത്സാഹം കാണിച്ചു എന്നും സംഘാടകർ അഭിമാനപുരസരം
അറിയിക്കുകയുണ്ടായി.
വളരെയധികം സമയം ചിലവഴിച്ച് ഇതിനുവേണ്ടി കഠിനാധ്വാനം ചെയ്ത സാബു ചെമ്മലകുഴി, ഭാരൃ ആൻസി,
തോമസ് കല്ലടാന്തിയിൽ, ജോർജ് ഇല്ലിക്കാട്ടിൽ, ജോ കൂവക്കാടൻ എന്നിവരെ ഔട്ട്ഗോയിങ്ങ് പ്രസിഡന്റ് ഡൊമിനിക്ക് ചാക്കോനാൽ നന്ദി അറിയിച്ചു.
കേരളക്കരയെ പ്രതിനിധീകരിക്കുവാൻ അറ്റ്ലാന്റ മലയാളി അസോസിയേഷനെ ക്ഷണിച്ചതിനും, പരിപാടി വൻ
വിജയമാക്കാൻ അമ്മയോടൊപ്പം വന്ന എല്ലാ മലയാളികൾക്കും അമ്മയുടെ പുതിയ ഭരണ സമിതി അനുമോദനവും നന്ദിയും അറിയിക്കുകയും ചെയ്തു.
അമ്മു സക്കറിയ - PRO
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.