തൊടുപുഴ: തൊടുപുഴയില്‍ ലോഡ്ജില്‍ നിന്നും നിരോധിത മയക്കുമരുന്നുമായി മുസ്ലീം യുവാവിനെയും ഹിന്ദു പെണ്‍കുട്ടിയെയും പിടികൂടിയ സംഭവത്തില്‍ ചുരുളഴിയുന്നത് ഞെട്ടിക്കുന്ന വിവരങ്ങള്‍. കോതമംഗലം നെല്ലിക്കുഴി സ്വദേശി അക്ഷയ ഷാജി (22), തൊടുപുഴ പെരുമ്പള്ളിച്ചിറ സ്വദേശി യൂനസ് ഖാന്‍ എന്നിവരാണ് പിടിയിലായത്.
യൂനസ് പെണ്‍കുട്ടിയെ ലഹരി വില്‍പനയ്ക്കായി തന്ത്രപൂര്‍വം കുടുക്കുകയായിരുന്നുവെന്നാണ് ലഭിക്കുന്ന വിവരം. നാല് വര്‍ഷത്തിലേറെയായി അടുത്ത പരിചയക്കാരാണ് ഇരുവരും. ഈ ബന്ധം ഇരു വീട്ടിലും അറിഞ്ഞിരുന്നു. പെണ്‍കുട്ടിയെ മതംമാറ്റി വിവാഹം കഴിക്കാന്‍ യൂനസിന്റെ വീട്ടുകാര്‍ സമ്മര്‍ദം ചെലുത്തിയിരുന്നു.
അക്ഷയയുടെ വീട്ടുകാര്‍ക്ക് ഇതു സമ്മതമല്ലായിരുന്നു. ഇതോടെ ഇവരുടെ ബന്ധം പൊലീസ് സ്റ്റേഷനിലുമെത്തി. പൊലീസ് താക്കീതു ചെയ്ത് വിട്ടെങ്കിലും ഇരുവരും വീണ്ടും ബന്ധം തുടര്‍ന്നു. തൊടുപുഴയിലെ തുണിക്കടയില്‍ ജോലിയുണ്ടെന്ന് പറഞ്ഞായിരുന്നു അക്ഷയ വീട്ടില്‍ നിന്നും ഇറങ്ങിയിരുന്നത്.
പലപ്പോഴും ഇരുവരും അന്യസംസ്ഥാനങ്ങളില്‍ അടക്കം കറങ്ങിയിരുന്നു. യൂനസിന്റെ ബന്ധങ്ങള്‍ ദുരൂഹമാണെന്നാണ് പൊലീസ് പറയുന്നത്. ഇയാള്‍ക്ക് രഹസ്യാന്വേഷണ വിഭാഗത്തിന്റെ അന്വേഷണ പരിധിയിലുള്ള ചില സംഘടനകളുമായി ബന്ധമുണ്ടെന്ന വിവരങ്ങളും പുറത്തു വരുന്നുണ്ട്.
രഹസ്യ വിവരത്തെ തുടര്‍ന്നാണ് തിങ്കളാഴ്ച്ച രാവിലെ തൊടുപുഴ ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ പരിശോധന നടന്നത്. ഇവരില്‍നിന്ന് 6.6 ഗ്രാം എംഡിഎംഎ കണ്ടെടുത്തു. യുവതിയും യുവാവും ഇടയ്ക്കിടെ തൊടുപുഴയിലെ ലോഡ്ജില്‍ എത്തിയിരുന്നു.
എംഡിഎംഎയുമായി എത്തിയശേഷം അത് വിറ്റുതീരുന്നതു വരെ ഇവിടെ താമസിക്കുന്നതായിരുന്നു ഇരുവരുടെയും പതിവ്. സ്‌കൂള്‍, കോളജ് വിദ്യാര്‍ഥികള്‍ക്കാണ് ഇവര്‍ പ്രധാനമായും ലഹരി മരുന്ന് വിതരണം ചെയ്തത്.
മയക്കുമരുന്ന് ചൂടാക്കുന്നതിനുള്ള സ്ഫടിക കുഴലും മയക്കുമരുന്ന് വിതരണം ചെയ്യാനുള്ള ചെറിയ പാക്കറ്റുകളും ലോഡ്ജ് മുറിയില്‍ നിന്ന് പിടിച്ചെടുത്തിട്ടുണ്ട്. ഇവരെ മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരാക്കുമെന്ന് പൊലീസ് അറിയിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.