ഓക്‌സ്ഫഡ് വാക്‌സിന്‍: ഇന്ത്യയിലെ പരീക്ഷണത്തിന്റെ മൂന്നാം ഘട്ടം അടുത്ത ആഴ്ച തുടങ്ങും

ഓക്‌സ്ഫഡ് വാക്‌സിന്‍: ഇന്ത്യയിലെ പരീക്ഷണത്തിന്റെ മൂന്നാം ഘട്ടം അടുത്ത ആഴ്ച തുടങ്ങും

പൂനെ: ഓക്‌സ്ഫഡ് കോവിഡ് വാക്‌സിന്റെ ഇന്ത്യയിലെ പരീക്ഷണത്തിന്റെ മൂന്നാമത്തെ ഘട്ടം അടുത്ത ആഴ്ച ആരംഭിക്കും. രാജ്യത്ത് സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ആണ് വാക്‌സിന്‍ പരീക്ഷണം നടത്തുന്നത്. പൂനെ സാസൂണ്‍ ജനറല്‍ ആശുപത്രിയിലാണ് മൂന്നാം ഘട്ട പരീക്ഷണത്തിന് തുടക്കം കുറിക്കുന്നത്.

'കോവിഷീല്‍ഡ്' വാക്‌സിന്റെ മൂന്നാംഘട്ട പരീക്ഷണം അടുത്ത ആഴ്ച സസൂണ്‍ ആശുപത്രിയില്‍ ആരംഭിക്കും. ഇതിനോടകം തന്നെ ചില സന്നദ്ധ പ്രവര്‍ത്തകര്‍ പരീക്ഷണത്തിനായി മുന്നോട്ടുവന്നിട്ടുണ്ട്. 150 മുതല്‍ 200 ഓളം സന്നദ്ധ പ്രവര്‍ത്തകര്‍ക്ക് പരീക്ഷണടിസ്ഥാനത്തില്‍ വാക്‌സിന്‍ ഡോസ് നല്‍കും.. സസൂണ്‍ ആശുപത്രി സൂപ്രണ്ട് ഡോ. മുരളീധരന്‍ പറഞ്ഞു.

വാക്‌സിന്റെ രണ്ടാം ഘട്ട പരീക്ഷണം ഭാരതി വിദ്യാപീഠ് മെഡിക്കല്‍ കോളേജിന്റെ കീഴിലും കെഇംഎം ആശുപത്രിയുമാണ് നടത്തിയത്. ഓക്‌സ്ഫഡ് സര്‍വകലാശാല തയാറാക്കിയ വാക്‌സിന്‍ യുകെയില്‍ പരീക്ഷണത്തിനിടെ ഒരാള്‍ക്ക് അഞജ്ഞാത രോഗം കണ്ടെത്തിയതിനെ തുടര്‍ന്ന് വാക്‌സിന്‍ പരീക്ഷണം താത്ക്കാലികമായി നിര്‍ത്തിവെച്ചിരുന്നു. എന്നാല്‍ ഇത് വീണ്ടും പുന:രാരംഭിച്ചിട്ടുണ്ട്. ഇതോടെ സെപ്റ്റംബര്‍ 15 ഓടെ ഡിസിജിഐ സിറം ഇന്‍സ്റ്റിറ്റ്യൂട്ടിനും പരീക്ഷണാനുമതി നല്‍കിയിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.