ദ്രാവിഡിന് കോവിഡ്, ലക്ഷ്മണൻ ഇന്ത്യയുടെ ഇടക്കാല പരിശീലകൻ

ദ്രാവിഡിന് കോവിഡ്, ലക്ഷ്മണൻ ഇന്ത്യയുടെ ഇടക്കാല പരിശീലകൻ

മുംബൈ: കോവിഡ് ബാധിതനായ രാഹുൽ ദ്രാവിഡിന് പകരക്കാരനായി ദേശീയ ക്രിക്കറ്റ് അക്കാദമി തലവന്‍ വി.വി.എസ് ലക്ഷ്മണിനെ ഇന്ത്യയുടെ ഇടക്കാല പരിശീലകനായി നിയമിച്ചു. ബിസിസിഐ തന്നെയാണ് വാര്‍ത്താക്കുറിപ്പിലൂടെ ഇക്കാര്യം അറിയിച്ചത്. ഏഷ്യ കപ്പിൽ ആകും ലക്ഷ്മണൻ ഇന്ത്യയെ പരിശീലിപ്പിക്കുക.

കോവിഡ് നെഗറ്റീവ് ആകുന്ന മുറയ്ക്ക് ബിസിസിഐ മെഡിക്കല്‍ സംഘത്തിന്റെ ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് കിട്ടിയാലുടന്‍ ദ്രാവിഡ് ടീമിനൊപ്പം ചേരും. നിലവില്‍ ഏഷ്യാ കപ്പിന് മുന്നോടിയായി ദുബായില്‍ പരിശീലനം നടത്തുന്ന ഇന്ത്യന്‍ ടീമിനൊപ്പം വി.വി.എസ് ലക്ഷ്മണ്‍ ഉണ്ട്.

ലക്ഷ്മണിന് ഒപ്പമുണ്ടായിരുന്ന പരിശിലക സംഘം നാട്ടിലേക്ക് മടങ്ങിയിട്ടുണ്ട്. ദ്രാവിഡിന്റെ സംഘമായിരിക്കും ലക്ഷ്മണിനൊപ്പം പ്രവര്‍ത്തിക്കുക. അയര്‍ലന്‍ഡില്‍ ഇന്ത്യന്‍ ടീം പര്യടനം നടത്തിയപ്പോഴും പരിശീലക സ്ഥാനത്ത് വി.വി.എസ് ലക്ഷ്മണ്‍ ആയിരുന്നു. ഈ മാസം 28ന് പാക്കിസ്ഥാന് എതിരെ ആണ് ഏഷ്യ കപ്പിൽ ഇന്ത്യയുടെ ആദ്യ മത്സരം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.