ഡല്‍ഹിയില്‍ ആം ആദ്മി എംഎല്‍എമാരില്‍ ചിലരെ കാണാനില്ല, വിളിച്ചിട്ട് കിട്ടുന്നുമില്ല; 'ഓപ്പറേഷന്‍ താമര'യെന്ന് സംശയം

ഡല്‍ഹിയില്‍ ആം ആദ്മി എംഎല്‍എമാരില്‍ ചിലരെ കാണാനില്ല, വിളിച്ചിട്ട് കിട്ടുന്നുമില്ല; 'ഓപ്പറേഷന്‍ താമര'യെന്ന് സംശയം

ന്യൂഡല്‍ഹി: ന്യഡല്‍ഹി: ബി.ജെ.പിയില്‍ ചേര്‍ന്നാല്‍ 20 കോടി തരാമെന്ന് എം.എല്‍.എമാര്‍ക്ക് വാഗ്ദാനം ലഭിച്ചുവെന്ന ആം ആദ്മി വെളിപ്പെടുത്തലിന് പിന്നാലെ ഡല്‍ഹിയില്‍ ചില എ.എ.പി എം.എല്‍.എമാരെ കാണാനില്ലെന്നും ഫോണില്‍ വിളിച്ചിട്ട് കിട്ടുന്നില്ലെന്നും പരാതി.

ഇന്നു രാവിലെ 11 ന് അരവിന്ദ് കെജ്രിവാളിന്റെ വസതിയില്‍ വിളിച്ചുചേര്‍ത്ത എ.എ.പി യോഗം ആരംഭിക്കാനിരിക്കെയാണ് ചില എ.എല്‍.എമാരെ വിളിച്ചിട്ട് കിട്ടുന്നില്ലെന്ന വിവരം എ.എ.പി വൃത്തങ്ങള്‍ ചൂണ്ടിക്കാട്ടുന്നത്. 67 എംഎല്‍എമാരില്‍ 48 പേരാണ് യോഗത്തിനെത്തിയത്. സര്‍ക്കാരിനെ വീഴ്ത്താന്‍ ബിജെപി ശ്രമിക്കുന്നെന്ന് എഎപി നേരത്തേ ആരോപിച്ചിരുന്നു.

മദ്യ നയവുമായി ബന്ധപ്പെട്ട് ഉപ മുഖ്യമന്ത്രി മനീഷ് സിസോദിയക്കെതിരേ സിബിഐയും ഇഡിയും പിടിമുറുക്കിയതിന് പിന്നാലെയാണ് എംഎല്‍എമാരെ ചാക്കിലാക്കാന്‍ ബിജെപി ശ്രമിക്കുന്നുവെന്ന ആരോപണവുമായി എഎപി രംഗത്തെത്തിയത്. ബിജെപിയില്‍ ചേര്‍ന്നാല്‍ 20 കോടി തരാമെന്നും മറ്റുള്ളവരെ കൂടെ കൂട്ടിയാല്‍ 25 കോടി തരാമന്നും എംഎല്‍എമാര്‍ക്ക് ബിജെപി വാഗ്ദ്ധാനം നല്‍കിയെന്നായിരുന്നു എഎപി മുതിര്‍ന്ന നേതാക്കളുടെ വെളിപ്പെടുത്തല്‍.

അതേസമയം, മദ്യനയത്തിലെ അഴിമതിയേക്കുറിച്ച് ജനങ്ങള്‍ ചോദിക്കുന്ന ചോദ്യത്തില്‍ നിന്ന് വഴിമാറിപ്പോകാനാണ് എഎപിയുടെ ആരോപണമെന്നായിരുന്നു ബിജെപിയുടെ പ്രതികരണം. ഇതിനിടെയാണ് ഇന്ന് കെജ്രിവാളിന്റെ വീട്ടില്‍ യോഗം ചേരാന്‍ എഎപി തീരുമാനിച്ചത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.