യാത്രാ വിലക്ക്; ജോക്കോവിചിന് യുഎസ് ഓപ്പണും കളിക്കാനാവില്ല

യാത്രാ വിലക്ക്; ജോക്കോവിചിന് യുഎസ് ഓപ്പണും കളിക്കാനാവില്ല

ന്യൂയോര്‍ക്ക്: മൂന്ന് തവണ ചാമ്പ്യനായ സെര്‍ബിയയുടെ നൊവാക് ജോക്കോവിച് യുഎസ് ഓപ്പണില്‍ കളിക്കില്ല. കോവിഡിനെതിരെയുള്ള വാക്സിൻ എടുക്കില്ല എന്ന നിലപാടിൽ ഉറച്ചുനിൽക്കുന്ന സെർബിയൻ ടെന്നീസ് താരം 29ന് തുടങ്ങുന്ന യുഎസ് ഓപ്പണിൽ നിന്ന് പിന്മാറുകയായിരുന്നു.

വാക്സിൻ എടുക്കാതെ അമേരിക്കയിൽ പ്രവേശിക്കാനാവില്ല എന്നതുകൊണ്ടാണ് മത്സരക്രമം നറുക്കെടുപ്പിന് തൊട്ടുമുൻപ് ജാേക്കോവിച് പിന്മാറ്റം പ്രഖ്യാപിച്ചത്. തന്റെ ട്വിറ്റര്‍ പേജിലൂടെ അദ്ദേഹം ഇക്കാര്യം വ്യക്തമാക്കി.

‘ഖേദകരമെന്നു പറയട്ടെ, യുഎസ് ഓപ്പണിന് ഇത്തവണ എനിക്ക് ന്യൂയോര്‍ക്കിലേക്ക് യാത്ര ചെയ്യാന്‍ കഴിയില്ല. നിങ്ങളുടെ സ്‌നേഹവും പിന്തുണയും അറിയിച്ചുള്ള സന്ദേശങ്ങള്‍ക്ക് നന്ദി. സഹ താരങ്ങള്‍ക്ക് ആശംസകള്‍. ഞാന്‍ പോസിറ്റീവ് സ്പിരിറ്റില്‍ തുടരും. അവസരത്തിനായി കാത്തിരിക്കുകയും ചെയ്യും. ഉടന്‍ തന്നെ കാണാം ടെന്നീസ് ലോകമേ’- അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.

ഈ വര്‍ഷം ആദ്യം ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ പോരാട്ടത്തിലും കോവിഡ് വാക്‌സിന്‍ എടുക്കാത്തതിന്റെ പേരില്‍ താരത്തിന് യാത്രാ വിലക്ക് നേരിടേണ്ടി വന്നിരുന്നു. ഇതിനെതിരെ ജോക്കോവിച് കോടതിയെ സമീപിച്ചെങ്കിലും 35കാരനായ താരത്തിന് മത്സരിക്കാന്‍ സാധിച്ചിരുന്നില്ല. സമാന സാഹചര്യമാണ് യുഎസ് ഓപ്പണിന് തൊട്ടുമുന്‍പും ജോക്കോവിചിന് നേരിടേണ്ടി വന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.