കൊച്ചി: സീറോ മലബാര്‍ സഭാ തലവന്‍ മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി റോമിലേക്ക് യാത്ര പുറപ്പെട്ടു. 2022 ഓഗസ്റ്റ് 27 ന് റോമില്‍ നടക്കുന്ന പുതിയ കര്‍ദിനാള്‍മാരെ വാഴിക്കുന്ന ചടങ്ങായ കണ്‍സിസ്റ്ററിയില്‍ പങ്കെടുക്കാനാണ് അദ്ദേഹം യാത്രയായത്.
സീറോ മലബാര്‍ സഭയുടെ മെത്രാന്‍ സിനഡിന്റെ സമ്മേളനം ഇന്നലെ പൂര്‍ത്തിയാക്കിയതിനു ശേഷമാണ് കര്‍ദ്ദിനാള്‍ റോമിലേക്ക് പോയത്. മാര്‍പാപ്പയുടെ പ്രത്യേക നിര്‍ദേശ പ്രകാരം ഓഗസ്റ്റ് 29, 30 തീയതികളില്‍ സംഘടിപ്പിച്ചിരിക്കുന്ന കര്‍ദിനാള്‍മാര്‍ക്കുവേണ്ടിയുള്ള പ്രത്യേക സെമിനാറിലും മേജര്‍ ആര്‍ച്ച് ബിഷപ്പ് പങ്കെടുക്കുന്നുണ്ട്.
വത്തിക്കാന്‍ കൂരിയാ നിയമങ്ങള്‍ പരിഷ്‌കരിച്ചുകൊണ്ട് ഫ്രാന്‍സിസ് മാര്‍പാപ്പ പുറപ്പെടുവിച്ച 'പ്രെദിക്കാത്തേ എവാന്‍ഗേലിയും' എന്ന അപ്പസ്‌തോലിക് കോണ്‍സ്റ്റിറ്റിയൂഷനെ അധികരിച്ചാണ് സെമിനാര്‍ നടത്തുന്നത്. ഭാരതത്തില്‍ നിന്നും ഏഷ്യയില്‍ നിന്നുമുള്ള പുതിയ കര്‍ദ്ദിനാള്‍മാരെ അനുമോദിക്കുന്ന പ്രത്യേക പരിപാടികളിലും പങ്കെടുത്തശേഷം സെപ്റ്റംബര്‍ ഒന്നിന് മാര്‍ ആലഞ്ചേരി തിരികെ എത്തും.
വത്തിക്കാന്‍ സന്ദര്‍ശന വേളയില്‍ ഫ്രാന്‍സിസ് മാര്‍പ്പാപ്പയുമായും പൗരസ്ത്യ തിരുസംഘത്തിന്റെ അധ്യക്ഷന്‍ കര്‍ദിനാള്‍ ലിയാനോര്‍ദ സാന്ദ്രിയുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തിത്തിയേക്കും.
സിറോ മലബാര്‍ സിനഡും എറണാകുളം-അങ്കമാലിയിലെ അതിരൂപതയിലെ വിമത വിഷയങ്ങളും ചര്‍ച്ച ചെയ്യുമെന്ന് കരുതപ്പെടുന്നു. സിനഡ് തീരുമാനിച്ച ചില സുപ്രധാന വിഷയങ്ങളില്‍ വത്തിക്കാന്റെ അന്തിമ അംഗീകാരം ലഭിക്കാനുള്ള കാര്യങ്ങളിലും വത്തിക്കാനില്‍ ചര്‍ച്ചകള്‍ നടക്കും.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.