വീട്ടിലെ കിടപ്പുമുറിയുടെ സ്ഥാനം, നിറം, വലുപ്പം; ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

വീട്ടിലെ കിടപ്പുമുറിയുടെ സ്ഥാനം, നിറം, വലുപ്പം; ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

നാം ഏറ്റവുമധികം ചെലവഴിക്കുന്ന ഇടമാണ് കിടപ്പുമുറി. അതു കൊണ്ടു തന്നെ കിടപ്പുമുറി ഒരുക്കുന്നതില്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. സ്ഥലസൗകര്യം അനുസരിച്ചും ആവശ്യം അനുസരിച്ചും രണ്ട് മാസ്റ്റര്‍ ബെഡ് റൂം വരെ ചില വീടുകളില്‍ കാണാന്‍ കഴിയും. കിടപ്പുമുറിയുടെ വലുപ്പം അനുസരിച്ച് വേണം അവിടുത്തെ സൗകര്യങ്ങളും തീരുമാനിക്കാന്‍.

തെക്ക് പടിഞ്ഞാറ് മൂലയാണ് പ്രധാന കിടപ്പുമുറിക്ക് അനുയോജ്യം. തെക്ക് അല്ലെങ്കില്‍ കിഴക്ക് ദിക്കിലേക്ക് തല വയ്ക്കുന്ന രീതിയില്‍ വേണം കട്ടിലിന്റെ സ്ഥാനം. റൊമാന്റിക് നിറങ്ങളാണ് മാസ്റ്റര്‍ ബെഡ്റൂമിന് അനുയോജ്യം. ഇരുണ്ട നിറങ്ങള്‍ ഒരിക്കലും തിരഞ്ഞെടുക്കരുത്. അഥവാ അങ്ങനെ വേണമെന്നുണ്ടെങ്കില്‍ ബെഡ് സ്‌പ്രെഡോ കര്‍ട്ടനോ മറ്റെന്തെങ്കിലും ആക്‌സസറീസോ വഴി ഇരുണ്ട തീമിലേക്കെത്താം.

ബെഡ് ഷീറ്റുകള്‍ തിരഞ്ഞെടുക്കുമ്പോഴും കിടപ്പുമുറിയുടെ കളര്‍ തീമിനും ആംബിയന്‍സിനും പ്രാധാന്യം നല്‍കണം. കിടപ്പുമുറി മനോഹരമാക്കാന്‍ ലൈറ്റിങിനും പ്രാധാന്യമുണ്ട്. ഫോള്‍സ് സീലിങ് ചെയ്ത് കിടപ്പുമുറി ഗംഭീരമാക്കാം.

പ്രകാശം കണ്ണില്‍ വീഴാത്ത രീതിയില്‍ വേണം ലൈറ്റുകളുടെ ക്രമീകരണം. സ്വകാര്യത ഉറപ്പുവരുത്തുന്നതിന് ബ്ലൈന്‍ഡാണ് കിടപ്പുമുറിക്ക് കൂടുതല്‍ അനുയോജ്യം. കര്‍ട്ടനാണെങ്കില്‍ കട്ടി കൂടിയതും കുറഞ്ഞതുമായവ രണ്ടു പാളികളായി ഇടാം.

കിടപ്പുമുറിയുടെ വാതിലിന് 90-100 സെന്റീമീറ്റര്‍ വീതിയെങ്കിലും വേണം. പ്രധാന കിടപ്പുമുറിയില്‍ വിലപിടിച്ച സാധനങ്ങള്‍ വയ്‌ക്കേണ്ടി വരുന്നതിനാല്‍ പൂട്ടാനുള്ള സൗകര്യവും വാതിലിന് ഒരുക്കണം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.