വത്തിക്കാന്‍ സിറ്റി: സെപ്റ്റംബര്‍ 13 മുതല്‍ 15 വരെ നടക്കുന്ന ഫ്രാന്‍സിസ് മാര്‍പാപ്പയുടെ കസാക്കിസ്ഥാനിലേക്കുള്ള അപ്പസ്‌തോലിക യാത്രയുടെ ലോഗോ പ്രകാശനം ചെയ്തു. 'സമാധാനത്തിന്റെയും ഐക്യത്തിന്റെയും സന്ദേശവാഹകര്‍' എന്ന മുദ്രാവാക്യം ആലേഖനം ചെയ്ത ലോഗോ വത്തിക്കാന്‍ ഇന്നലെ പുറത്തിറക്കി. പരമ്പരാഗത മത നേതാക്കളുടെ കോണ്‍ഗ്രസിനോടനുബന്ധിച്ച് തലസ്ഥാന നഗരിയായ നൂര്‍-സുല്‍ത്താനിലാണ് പാപ്പയുടെ സന്ദര്‍ശനം.
ലോഗോയില്‍ ഒരു പ്രാവും ഒലിവ് ശാഖയും ഉണ്ട്. സമാധാനത്തിന്റെയും ഐക്യത്തിന്റെയും സന്ദേശവാഹകരുടെ പ്രതീകമായി പ്രാവിന്റെ ചിറകുകള്‍ രണ്ട് കൈകള്‍ പോലെ ഒരുമിച്ച് ചേര്‍ത്തിരിക്കുന്നു. ചിറകുകളില്‍ ചിത്രീകരിച്ചിരിക്കുന്ന ഹൃദയം സ്‌നേഹത്തെ പ്രതിനിധീകരിക്കുന്നതാണ്. ഒലിവ് ശാഖ പച്ച നിറത്തില്‍ ചിത്രീകരിച്ചിരിക്കുന്നു.
കസാഖിന്റെ ചിഹ്നമായ ഷാനിറാക്കില്‍ ഉപയോഗിച്ചിരിക്കുന്ന നില നിറമാണ് ലോഗോയില്‍ ഉപയോഗിച്ചിരിക്കുന്നത്. ഉള്ളില്‍ മഞ്ഞ നിറത്തിലുള്ള ഒരു കുരിശൂം ഉണ്ട്. കസാക്കിസ്ഥാന്റെ പതാകയിലെ നിറങ്ങളാണ് ഇളം നീലയും മഞ്ഞയും. പ്രതീക്ഷയുടെ പ്രതീകമായാണ് പച്ച നിറത്തെ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.