ദൃശ്യം മൂന്നിലൂടെ ഒരു വരവ് കൂടി വരാൻ 'ജോര്‍ജുകുട്ടി'

ദൃശ്യം മൂന്നിലൂടെ ഒരു വരവ് കൂടി വരാൻ 'ജോര്‍ജുകുട്ടി'

മോഹൻലാൽ നായകനായി എത്തിയ ദൃശ്യം സത്യവും നുണയും തമ്മിൽ നടക്കുന്ന ആഴത്തിലുള്ള ഒരു യുദ്ധമാണ്. ജീത്തു ജോസഫ് സംവിധാനം ചെയ്ത ചിത്രം മലയാള സിനിമയെ ലോകമെമ്പാടുമുള്ള സിനിമാസ്വാദകർക്ക് മുന്നിൽ എത്തിക്കുന്നതിൽ വലിയ പങ്കു വഹിച്ചു.

കഴിഞ്ഞ വർഷം ഇറങ്ങിയ ചിത്രത്തിന്റെ രണ്ടാം ഭാഗവും ഒന്നാം ഭാഗം പോലെ തന്നെ ഏറെ ജനശ്രദ്ധ ആകർഷിച്ചിരുന്നു. കഴിഞ്ഞ കുറച്ചുനാളുകളായി ചിത്രത്തിന്റെ മൂന്നാം ഭാഗവുമായി ബന്ധപ്പെട്ട് സോഷ്യൽ മീഡിയയിൽ വൻ ചർച്ചകൾക്ക് വഴിവെച്ചിരുന്നു. അടുത്തിടെ ഫാൻ മെയിഡ് പോസ്റ്ററുകളും ദൃശ്യം മൂന്നിന്റെ ഹാഷ്ടാഗുകളും സോഷ്യൽ മീഡിയയിൽ ട്രെന്റിം​ഗ് ആയിരുന്നു. ഇപ്പോഴിതാ ഈ അഭ്യൂഹങ്ങൾക്ക് വിരാമമിട്ട് ദൃശ്യം മൂന്ന് വരുന്നുവെന്ന് അറിയിച്ചിരിക്കുകയാണ് ചിത്രത്തിന്റെ നിർമാതാവ് ആന്റണി പെരുമ്പാവൂർ. 

കഴിഞ്ഞ ദിവസം സംപ്രേഷണം ചെയ്ത മഴവിൽ എന്റർടൈൻമെന്റ് അവാർഡിൽ വച്ചാണ് ദൃശ്യം മൂന്ന് സംഭവിക്കുമെന്ന് ആന്റണി പെരുമ്പാവൂർ അറിയിച്ചിരിക്കുന്നത്. മോഹന്‍ലാലിന്‍റെ സാന്നിധ്യത്തില്‍ ആയിരുന്നു ആന്‍റണിയുടെ പ്രഖ്യാപനം. പുതിയ ചിത്രമായ റാമിന്‍റെ ചിത്രീകരണവുമായി ബന്ധപ്പെട്ട് തിരക്ക് മൂലം ജീത്തു ജോസഫിന് അവാര്‍ഡ് ചടങ്ങില്‍ പങ്കെടുക്കാന്‍ സാധിച്ചിരുന്നില്ല. പുതിയ പ്രഖ്യാപനം സോഷ്യൽ മീഡിയയും ആഘോഷമാക്കുകയാണ് ഇപ്പോൾ. മറ്റൊരു സൂപ്പർ ഹിറ്റ് കൂടി ഒരുങ്ങുന്നുവെന്നാണ് ആരാധകർ ഒന്നടങ്കം പറയുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.