കുവൈറ്റ് ഒഐസിസി യൂത്ത് വിങ്ങ് മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

കുവൈറ്റ് ഒഐസിസി യൂത്ത് വിങ്ങ് മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

 കുവൈറ്റ് സിറ്റി: ഇന്ത്യയുടെ എഴുപത്തി അഞ്ചാം സ്വാതന്ത്ര്യ വാർഷിക ആഘോഷത്തിന്റെ ഭാഗമായി കുവൈറ്റ് ഒഐസിസി യൂത്ത് വിങ്ങും ഫഹാഹീൽ മെഡക്സ് മെഡിക്കൽ കെയറും സംയുക്തമായി ആഗസ്റ്റ് 26 വെള്ളിയാഴ്ച്ച മെഡക്സ് ക്ലിനിക്കിൽ വെച്ച് മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു .ഇരുനൂറ്റി അമ്പതോളം പേർ മെഡിക്കൽ ക്യാമ്പിന്റെ സേവനം പ്രയോജനപ്പെടുത്തി.

ഓ ഐ സി സി യൂത്ത് വിങ്ങ് പ്രസിഡന്റ് ജോബിൻ ജോസ് അധ്യക്ഷത വഹിച്ച യോഗത്തിൽ ഒഐസിസി ആക്ടിങ് പ്രസിഡന്റ് എബി വാരിക്കാട് മെഡിക്കൽ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. മെഡക്സ് മെഡിക്കൽ കെയർ മാനേജിങ് ഡയറക്ടർ മുഹമ്മദ് അലി,ഡോ.അഹമ്മദ്,ബി എസ് പിള്ള, വർഗീസ് ജോസഫ് മാരാമൺ ,ഹമീദ് കേളോത് ,രാജീവ് നാടുവിലേമുറി ,ഇസ്മായിൽ മലപ്പുറം ,ഷാനവാസ് തൃശൂർ, ഇലിയാസ് പൊതുവാച്ചേരി ,അരുൺ ,ഹസീബ് ,അജ്മൽ എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു.


യൂത്ത് വിങ് വൈസ് പ്രസിഡന്റുമാരായ ഷബീർ കൊയിലാണ്ടി ,ഷോബിൻ സണ്ണി എന്നിവർ മെഡിക്കൽ ക്യാമ്പിനു നേതൃത്വം നൽകി .ഒഐസിസി യൂത്ത് വിങ് വൈസ് പ്രസിഡന്റ് ചന്ദ്രമോഹനൻ സ്വാഗതവും
യൂത്ത് വിങ് ട്രഷറർ ബൈജു പോൾ നന്ദിയും പറഞ്ഞു .


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.