വലിയകുടുംബങ്ങളുടെ സംസ്ഥാനസംഗമം സെപ്റ്റംബർ 4-ന് പിഓസിയിൽ

വലിയകുടുംബങ്ങളുടെ സംസ്ഥാനസംഗമം  സെപ്റ്റംബർ 4-ന്  പിഓസിയിൽ

കൊച്ചി. കേരള കത്തോലിക്ക സഭയിലെ 32 രൂപതകളിലെ കൂടുതൽ കുട്ടികളുള്ള യുവതലമുറയിലെ കുടുംബങ്ങളുടെ സംഗമം ജീവസമൃദ്ധി സെപ്റ്റംബർ 4-ന് പാലരിവട്ടം പി ഓ സി യിൽ നടക്കും.

രാവിലെ 10 മണിക്ക് കെസിബിസി പ്രസിഡന്റ്‌ കർദിനാൾ മാർ ജോർജ് ആലഞ്ചേരി അനുഗ്രഹ സന്ദേശം നൽകും. കെസിബിസി ഫാമിലികമ്മീഷന്റെയും പ്രൊ ലൈഫ് സമിതിയുടെയും ചെയർമാൻ ബിഷപ്പ് ഡോ. പോൾ ആന്റണി മുല്ലശ്ശേരി ഉത്ഘാടനം ചെയ്യും. വൈസ് ചെയർമാൻ മാർ സെബാസ്റ്റ്യൻ വാണിയെപുരയ്‌ക്കാൽ അധ്യക്ഷത വഹിക്കും.ബിഷപ്പ് ജോഷ്വാ മാർ ഇഗ്‌നാത്തിയോസ് അനുഗ്രഹപ്രഭാഷണം നടത്തും.

ഡയറക്ടർ ഫാ. ക്‌ളീറ്റസ് വർഗീസ്, പ്രസിഡന്റ്‌ ജോൺസൻ സി എബ്രഹാം, ജനറൽ സെക്രട്ടറി ജെയിംസ് ആഴ്ചങ്ങാടൻ, പ്രൊ ലൈഫ് അപ്പോസ്തലേറ്റ് എക്സിക്യൂട്ടീവ് സെക്രട്ടറി സാബു ജോസ്, ആനിമേറ്റർ സിസ്റ്റർ മേരി ജോർജ്, ജനറൽ കോ ഓർഡിനേറ്റർ ബിജു കോട്ടെപറമ്പിൽ, മോൻസി ജോർജ്, ടോമി പ്ലാത്തോട്ടം തുടങ്ങിയവർ പ്രസംഗിക്കും.

സംഗമത്തിൽ വലിയ കുടുംബങ്ങളുടെ പാനൽ ചർച്ചകൾ നടത്തുകയും ,വലിയ കുടുംബങ്ങളെയും, യുവ പ്രൊ ലൈഫ് കുടുംബങ്ങളെയും, പ്രൊ ലൈഫ് സമിതി ഡയറക്ടർമാരെയും  ആദരിക്കുകയും ചെയ്യും.
വിശുദ്ധ കുർബാനക്ക്‌ മുൻ ഡയറക്ടർ ഫാ. ജോസ് കോട്ടയിൽ മുഖ്യകാർമ്മിക നായിരിക്കും. കലാപരിപാടി കൾ, സ്നേഹവിരുന്ന് എന്നിവയും ഉണ്ടായിരിക്കും. "മാതൃത്വത്തിലൂടെ മാനവപുരോഗതി "-എന്നതാണ് ജീവസമൃദ്ധി സമ്മേളനത്തിന്റെ ആപ്തവാക്യം.
ജീവസമൃദ്ധി സംഗമത്തിന്റെ സ്വാഗത സംഗം ഓഫീസ് എറണാകുളം സൗത്തിൽ ഡയറക്ടർ ഫാ. ക്‌ളീറ്റസ് വർഗീസ് ഉത്ഘാടനം ചെയ്തു.
വിശദവിവരങ്ങൾക്ക് ജനറൽ സെക്രട്ടറി ജെയിംസ് ആഴ്ചങ്ങാടൻ 9846142576.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.