ചവറയില്‍ ​ഥാനാര്‍ഥിയെ ഉറപ്പിച്ച്‌​ യു.ഡി.എഫ്​; നേരത്തേ തയാറെന്ന്​ എല്‍.ഡി.എഫ്​

ചവറയില്‍ ​ഥാനാര്‍ഥിയെ ഉറപ്പിച്ച്‌​ യു.ഡി.എഫ്​; നേരത്തേ തയാറെന്ന്​ എല്‍.ഡി.എഫ്​

കൊല്ലം: സംശയങ്ങളൊന്നും ഉണ്ടായിരുന്നില്ലെങ്കിലും തെരഞ്ഞെടുപ്പ്​ കമീഷന്‍ പ്രഖ്യാപനം വന്നതി​െന്‍റ പിറ്റേന്നുതന്നെ, ചവറയിലെ സ്​ഥാനാര്‍ഥിയെ തീരുമാനിച്ച്‌​ ആര്‍.എസ്​.പി. ശനിയാ​ഴ്​ച തിരുവനന്തപുരത്ത്​ ചേര്‍ന്ന ആര്‍.എസ്​.പി സംസ്​ഥാന സെക്ര​േട്ടറിയറ്റ്​ യോഗം ഷിബു ബേബിജോണി​െന്‍റ സ്​ഥാനാര്‍ഥിത്വത്തിന്​ ഒൗദ്യോഗിക അംഗീകാരം നല്‍കി. പ്രഖ്യാപനം യു.ഡി.എഫ്​ നേതൃത്വത്തില്‍ നിന്നാവും ഉണ്ടാവുക. നേരത്തേ തീരുമാനിച്ചിരുന്ന യോഗമാണെങ്കിലും ഇന്ന്​ ചേരുന്ന യു.ഡി.എഫ്​ ജില്ല നേതൃയോഗം തെരഞ്ഞെടുപ്പ്​ സംബന്ധിച്ച തുടര്‍ നടപടികള്‍ ആസൂത്രണം ചെയ്യും.

അതേസമയം, സ്​ഥാനാര്‍ഥിയെ സംബന്ധിച്ച തീരുമാനം പാര്‍ട്ടി സംസ്​ഥാന നേതൃത്വം കൈക്കൊള്ളുമെന്ന്​ സി.പി.എം ജില്ല സെക്രട്ടറി എസ്​. സുദേവന്‍ അറിയിച്ചു. എല്‍.ഡി.എഫി​െന്‍റ ഉറച്ച മണ്ഡലങ്ങളിലൊന്നായ ചവറയില്‍ സ്​ഥാനാര്‍ഥി ആരായാലും തെരഞ്ഞെടുപ്പിന്​ തങ്ങള്‍ നേരത്തേ തന്നെ തയാറാണ്​. ക്ഷേമ പെന്‍ഷന്‍ വര്‍ധന, തൊഴിലാളികള്‍ക്കുള്ള ആശ്വാസ പദ്ധതികള്‍, കോവിഡ്​ കാലത്തെ ഭക്ഷ്യക്കിറ്റ്​ വിതരണം അടക്കം സര്‍ക്കാറി​െന്‍റ നേട്ടങ്ങള്‍ ഏറെ പറയാനുണ്ട്​. അത്​ ജനങ്ങള്‍ ഉള്‍​െക്കാള്ളുക തന്നെ ​െചയ്യുമെന്നും അദ്ദേഹം പറഞ്ഞു.

എന്‍. വിജയന്‍ പിള്ളയുടെ നിര്യാണത്തെത്തുടര്‍ന്ന്​, മാര്‍ച്ചില്‍ തന്നെ തെരഞ്ഞെടുപ്പ്​ ഒരുക്കങ്ങള്‍ ആരംഭിച്ചിരു​െന്നന്നും അത്​ ഒന്നുകൂടി സജീവമാക്കുകയേ വേണ്ടൂ എന്നും ആര്‍.എസ്​.പി ജില്ല സെക്രട്ടറി കെ.എസ്​ വേണുഗോപാല്‍ പറഞ്ഞു. തികഞ്ഞ ​െഎക്യത്തോടെയാണ്​ യു.ഡി.എഫ്​ പ്രവര്‍ത്തനം. ശക്തമായ സംഘടന സംവിധാനം ആര്‍.എസ്​.പിക്ക്​ ചവറയിലുണ്ട്​. അതുകൊണ്ട്​ പ്രവര്‍ത്തനം പ്ര​ശ്​നമല്ലെന്നും അദ്ദേഹം പറഞ്ഞു.

ശക്തനായ സ്​ഥാനാര്‍ഥി തന്നെയാവും ചവറയില്‍ മത്സരിക്കുകയെന്ന്​ ബി.ജെ.പി ജില്ല പ്രസിഡന്‍റ്​ ബി.ബി. ഗോപകുമാര്‍ പറഞ്ഞു. സംസ്​ഥാന ജനറല്‍ സെക്രട്ടറി ജോര്‍ജ്​ കുര്യന്​ മണ്ഡലത്തി​െന്‍റ ചുമതല നല്‍കിയിട്ടുണ്ട്​. സംഘടന സംവിധാനം മണ്ഡലത്തില്‍ സജീവമാണെന്നും അദ്ദേഹം പറഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.