സംഗീത സംവിധായകനും ഗിത്താറിസ്റ്റുമായ ജോണ്‍ പി. വര്‍ക്കി അന്തരിച്ചു

സംഗീത സംവിധായകനും ഗിത്താറിസ്റ്റുമായ ജോണ്‍ പി. വര്‍ക്കി അന്തരിച്ചു

തൃശൂര്‍: പ്രശസ്ത ഗിത്താറിസ്റ്റും ഗാനരചയിതാവും സംഗീത സംവിധായകനുമായ ജോണ്‍ പി. വര്‍ക്കി (52) അന്തരിച്ചു. വൈകിട്ട് അഞ്ചിന് വീട്ടില്‍ കുഴഞ്ഞു വീണതിനെത്തുടര്‍ന്നാണ് മരണം. നെയ്ത്തുകാരന്‍, കമ്മട്ടിപ്പാടം, ഇഡി, ഒളിപ്പോര്, ഉന്നം, ഈട, പെണ്‍കൊടി എന്നിങ്ങനെ മലയാളം സിനിമകളിലായി അമ്പതോളം ഗാനങ്ങള്‍ക്ക് സംഗീതം നല്‍കി.

കമ്മട്ടിപ്പാടത്തിലെ 'പറ...പറ', 'ചിങ്ങമാസത്തിലെ' എന്നീ പാട്ടുകള്‍ക്കാണ് ജോണ്‍ സംഗീതം പകര്‍ന്നത്. തെലുങ്ക്, കന്നഡ, ഹിന്ദി സിനിമകളിലും സംഗീത സംവിധാനം നിര്‍വഹിച്ചിട്ടുണ്ട്. മലയാളത്തിലെ ശ്രദ്ധേയമായ റോക്ക് ബാന്‍ഡ് അവിയലിലെ അംഗം കൂടിയായിരുന്നു. 2007ല്‍ ഫ്രോസന്‍ എന്ന ഹിന്ദി സിനിമയിലെ സംഗീത സംവിധാനത്തിന് മഡിറിഡ് ഇമാജിന്‍ ഇന്ത്യ ഫിലീം ഫെസ്റ്റിവെലില്‍ പുരസ്‌ക്കാരം നേടിയിരുന്നു.

ഏങ്ങണ്ടിയൂര്‍ പൊറത്തൂര്‍ കിട്ടന്‍ വീട്ടില്‍ പരേതരായ വര്‍ക്കിയുടേയും വെറോനിക്കയുടേയും മകനാണ്. മണ്ണുത്തി മുല്ലക്കരയിലാണ് താമസം. ലണ്ടന്‍ ട്രിനിറ്റി കോളേജില്‍ നിന്നും സംഗീത പഠനത്തിനു പിന്നാലെ ഗിത്താറിസ്റ്റായാണ് സംഗീതരംഗത്തെ തുടക്കം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.