മുംബൈ: ഡല്‍ഹി, മുംബൈ, കൊല്‍ക്കത്ത, ചെന്നൈ തുടങ്ങിയ നഗരങ്ങളില്‍ ഈ വര്‍ഷം ദീപാവലിയോടെ അതിവേഗ 5ജി ടെലികോം സേവനങ്ങള്‍ ആരംഭിക്കാന്‍ റിലയന്‍സ് ജിയോ തയാറെടുക്കുന്നു.
അടുത്ത വര്‍ഷം ഡിസംബറോടെ രാജ്യത്തുടനീളമുള്ള എല്ലാ നഗരങ്ങളിലേക്കും ഗ്രാമങ്ങളിലേക്കും 5ജി നെറ്റ്വര്‍ക്ക് വികസിപ്പിക്കുമെന്ന് റിലയന്‍സ് ചെയര്‍മാന്‍ മുകേഷ് അംബാനി കമ്പനിയുടെ വാര്‍ഷിക പൊതുയോഗത്തില്‍ ഓഹരി ഉടമകളെ അറിയിച്ചു. 5ജി ഇന്‍ഫ്രാസ്ട്രക്ചറില്‍ രണ്ടു ലക്ഷം കോടി രൂപ നിക്ഷേപിക്കും.
വീടുകളിലും ഓഫീസുകളിലും അള്‍ട്രാ-ഹൈ ഫൈബര്‍ പോലുള്ള വേഗത വാഗ്ദാനം ചെയ്യുന്ന എയര്‍ ഫൈബര്‍ സേവനമാണ് മറ്റൊരു സുപ്രധാന പ്രഖ്യാപനം. ഫൈബര്‍ കേബിളുകള്‍ ആവശ്യമില്ലാത്ത വയര്‍ലെസ് പ്ലഗ് ആന്‍ഡ് പ്ലേ 5ജി ഹോട്ട്‌സ്‌പോട്ടാണ് ജിയോ ഫൈബര്‍.
ഗൂഗിളുമായി സഹകരിച്ച് ജിയോ 5ജി സ്മാര്‍ട്ട്‌ഫോണുകള്‍ അവതരിപ്പിക്കുമെന്നും റിലയന്‍സ് പ്രഖ്യാപിച്ചു. പുതിയ ജിയോ ക്ലൗഡ് പിസിയും ജിയോ പുറത്തിറക്കിയിട്ടുണ്ട്. ഉപയോഗിക്കുന്നതിനു മാത്രം പണം നല്‍കുകയെന്ന മോഡലുള്ള ചെറിയ, മാക് മിനി പോലെയുള്ള ഉപകരണമാണിത്.
മെറ്റ, ഗൂഗിള്‍, മൈക്രോസോഫ്റ്റ്, ഇന്റല്‍, ക്വാല്‍കോം എന്നിവയുമായി ചേര്‍ന്ന് സംയുക്ത സഹകരണം വിപുലമാക്കാന്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് റിലയന്‍സ് അറിയിച്ചു. ഗൂഗിളുമായി ചേര്‍ന്ന് താങ്ങാനാവുന്ന വിലയുള്ള 5ജി അധിഷ്ഠിത സ്മാര്‍ട്ട് ഫോണുകള്‍ വികസിപ്പിക്കും.
ഒക്ടോബറോടെ 5ജി സേവനങ്ങള്‍ ലഭ്യമാക്കാന്‍ ഇന്ത്യ തയാറെടുക്കുകയാണെന്ന് കേന്ദ്ര കമ്മ്യൂണിക്കേഷന്‍സ്, ഇലക്ട്രോണിക്സ്, ഇന്‍ഫര്‍മേഷന്‍ ടെക്നോളജി മന്ത്രി അശ്വിനി വൈഷ്ണവ് കഴിഞ്ഞ ആഴ്ച്ച പറഞ്ഞിരുന്നു. റിലയന്‍സ് ജിയോ, അദാനി ഗ്രൂപ്പ്, ഭാരതി എയര്‍ടെല്‍, വോഡഫോണ്‍ ഐഡിയ എന്നിവയാണ് സ്പെക്ട്രം ലേലത്തില്‍ പ്രധാനമായും പങ്കെടുത്തത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.