പ്രമുഖ ധനവിനിമയ സ്ഥാപനമായ ലുലു എക്സ്ചേഞ്ച് യുഎഇയിൽ മൂന്ന് ബ്രാഞ്ചുകൾ കൂടി ആരംഭിച്ചു.ഇതോടെ ലുലു ഫിനാൻഷ്യൽ ഗ്രൂപ്പിന് UAEൽ 89 ശാഖകളും ലോകത്തെ വിവിധ രാജ്യങ്ങളിലായി 250 ശാഖകളുമായി. ദുബായിലെ സിലിക്കോൺ സെൻട്രൽ മാളിലും ഷാർജയിലെ മജാസ്, മാസാ പ്രദേശങ്ങളിലും ആണ് പുതിയ ശാഖകൾ തുറന്നത്.ലുലു ഫിനാൻസ് ഗ്രൂപ്പിന്റെ എംഡി അദീബ് അഹമ്മദിന്റെയും മറ്റ് സീനിയർ ഉദ്യോഗസ്ഥന്മാരുടെയും സാന്നിധ്യത്തിൽ ദുബായ് കോൺസെൽ ജനറൽ ഡോക്ടർ അമാൻപുരിയാണ് 250 മത്തെ ശാഖയുടെ ഉദ്ഘാടനം നിർവഹിച്ചത്. ഉദ്ഘാടന പ്രസംഗത്തിൽ ഡോക്ടർ അമാൻപൂരി ലുലു എക്സ്ചേഞ്ചിന്റെ സേവനങ്ങളെ പ്രകീർത്തിച്ചു.
" ലുലു ഫിനാൻഷ്യൽ ഹോൾഡിങ്സിന്റെ വളർച്ചയിലെ ഈ സന്തോഷ നിമിഷങ്ങളിൽ നിങ്ങളോടൊപ്പം പങ്കുചേരാൻ കഴിഞ്ഞതിൽ ഞാൻ അത്യധികം ആഹ്ലാദിക്കുന്നു. ഡിജിറ്റൽ സാങ്കേതിക സാധ്യതകൾ ഉപയോഗപ്പെടുത്തി കറൻസി എക്സ്ചേഞ്ചിലും റിമിറ്റൻസിലും മറ്റ് വിനിമയ ഇടപാടുകളിലും ലുലു എക്സ്ചേഞ്ച വലിയ മാറ്റങ്ങളാണ് സൃഷ്ടിക്കുന്നത്. ഇതിന് പിന്നിൽ പ്രവർത്തിക്കുന്ന ഈ ഗ്രൂപ്പിലെ എല്ലാവരെയും അഭിനന്ദിക്കുന്നു. അവരുടെ കഠിനാധ്വാനം കൊണ്ട് ലുലു ഫിനാൻസ് ഗ്രൂപ്പ് പുതിയ മേഖലകൾ കീഴടക്കട്ടെ എന്ന് ആശംസിക്കുന്നു.. "ഡോക്ടർ അമാൻപുരി പറഞ്ഞു.
അധ്യക്ഷ പ്രസംഗത്തിൽ ലുലു ഫിനാൻഷ്യൽ ഗ്രൂപ്പിന്റെ എംഡി അദീബ് അ ഹമ്മദ് തന്റെ സഹപ്രവർത്തകരെ അഭിനന്ദിച്ചു." നമ്മുടെ യാത്രയിൽ അത്ഭുതകരമായ ഒരു നാഴികക്കല്ലാണ് നമ്മൾ പിന്നിട്ടിരിക്കുന്നത്.2009ൽ യുഎഇയിലെ അബുദാബിയിൽ ആരംഭിച്ച ഈ പ്രസ്ഥാനം ലോകം മുഴുവൻ വ്യാപിക്കുകയാണ്. പുതിയ മൂന്ന് ശാഖകൾ അടക്കം യുഎഇയിലെ ലുലു എക്സ്ചേഞ്ചിന്റെ 89 ശാഖകളും യുഎഇയിലെ സാമ്പത്തിക രംഗത്ത് നമ്മുടെ വിശ്വാസത്തിന് ലഭിച്ച അംഗീകാരമാണ് നമ്മുടെ അർപ്പണ മനോഭാവത്തിനുള്ള പ്രതിഫലമാണിത്. യുഎഇയിലെ എല്ലാ മനുഷ്യരുടെയും സാമ്പത്തിക വിനിമയ പ്രവർത്തനങ്ങളെ വൈവിധ്യം നിറഞ്ഞ മാർഗ്ഗങ്ങളിലൂടെ സേവിക്കുവാനുള്ള സാധ്യതകളാണ് നാം ഏറ്റെടുക്കുന്നത്.. " അദീബ് അഹമ്മദ് പറഞ്ഞു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.