സ്വവര്‍ഗ്ഗാനുരാഗികളുടെ പ്രൈഡ് പരേഡിനെതിരെ ബെല്‍ഗ്രേഡില്‍ ക്രൈസ്തവരുടെ ശക്തമായ പ്രതിഷേധം

സ്വവര്‍ഗ്ഗാനുരാഗികളുടെ പ്രൈഡ് പരേഡിനെതിരെ ബെല്‍ഗ്രേഡില്‍ ക്രൈസ്തവരുടെ ശക്തമായ പ്രതിഷേധം

ബെല്‍ഗ്രേഡ്: സെര്‍ബിയന്‍ തലസ്ഥാനമായ ബെല്‍ഗ്രേഡില്‍ നടത്തുവാന്‍ പദ്ധതിയിട്ടിരിക്കുന്ന സ്വവര്‍ഗ്ഗാനുരാഗികളുടെ പ്രൈഡ് പരേഡിനെതിരെ രാജ്യത്തെ ഓര്‍ത്തഡോക്സ് സഭയുടെ നേതൃത്വത്തില്‍ ക്രൈസ്തവരുടെ കടുത്ത പ്രതിഷേധം.

സെപ്റ്റംബർ 17 ന് നടക്കുവാനിരിക്കുന്ന പ്രൈഡ് പരേഡിനെതിരെ ശക്തമായ പ്രതിഷേധവുമായാണ് ക്രൈസ്തവര്‍ രംഗത്തുവന്നത്. പ്രൈഡ് പരേഡ് റദ്ദാക്കുകയോ അല്ലെങ്കില്‍ നീട്ടിവെക്കുകയോ ചെയ്യുമെന്ന് ഗവണ്‍മെന്റ് പറഞ്ഞിട്ടുണ്ടെങ്കിലും ആയിരക്കണക്കിന് ക്രൈസ്തവരാണ് ഇക്കഴിഞ്ഞ ഞായറാഴ്ച ബെല്‍ഗ്രേഡില്‍ പ്രതിഷേധവുമായി തടിച്ചു കൂടിയത്.


ഓരോ വര്‍ഷവും യൂറോപ്പിലെ വ്യത്യസ്ത നഗരങ്ങളാണ് ഗേ പ്രൈഡ് പരേഡിന് വേദിയാകാറുള്ളത്. യൂറോ പ്രൈഡ് പരേഡ് പരമ്പരാഗത കുടുംബ മൂല്യങ്ങള്‍ക്ക് ഭീഷണിയാണെന്നും അതിനാല്‍ പ്രൈഡ് പരേഡ് നടത്തരുതെന്നും പരേഡിനെതിരെ സംഘടിപ്പിച്ച കൂറ്റന്‍ പ്രതിഷേധ റാലിയില്‍ പങ്കെടുത്ത സെര്‍ബിയന്‍ ഓര്‍ത്തഡോക്സ് മെത്രാന്മാര്‍ ഉന്നയിച്ചു.

മെത്രാന്മാര്‍ക്ക് പുറമേ നിരവധി വൈദികരും റാലിയില്‍ പങ്കെടുത്തു. “നമ്മുടെ കുഞ്ഞുങ്ങളെയും കുടുംബത്തെയും രക്ഷിക്കൂ” എന്നെഴുതിയ പ്ലക്കാര്‍ഡുകളും കുരിശും മാതാവിന്റെ രൂപവും അടക്കവുമുള്ള ക്രിസ്തീയ പ്രതീകങ്ങള്‍ ഉയര്‍ത്തിയുമായിരിന്നു റാലിയെന്നത് ശ്രദ്ധേയമാണ്. സ്വവര്‍ഗ്ഗ ബന്ധം എന്ന മാരക തിന്‍മയ്ക്കെതിരെ വലിയ മുദ്രാവാക്യങ്ങളും റാലിയില്‍ മുഴങ്ങി.

ഡെന്‍മാര്‍ക്കിന്റെ തലസ്ഥാനമായ കോപ്പന്‍ഹേഗ് ആയിരുന്നു കഴിഞ്ഞ വര്‍ഷത്തെ പ്രൈഡ് പരേഡിന് വേദിയായത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.