കോണ്‍ഗ്രസിന് വന്‍ തിരിച്ചടി; ജമ്മു കശ്മീരില്‍ 50 മുതിര്‍ന്ന നേതാക്കള്‍ പാര്‍ട്ടി വിട്ടു

കോണ്‍ഗ്രസിന് വന്‍ തിരിച്ചടി; ജമ്മു കശ്മീരില്‍ 50 മുതിര്‍ന്ന നേതാക്കള്‍ പാര്‍ട്ടി വിട്ടു

ശ്രീനഗര്‍: ഗുലാം നബി ആസാദ് കോണ്‍ഗ്രസ് വിട്ടതിന്റെ അലയൊലികള്‍ അവസാനിക്കുന്നില്ല. ജമ്മു കശ്മീരില്‍ മുന്‍ ഉപ മുഖ്യമന്ത്രി ഉള്‍പ്പെടെ 50 നേതാക്കള്‍ കോണ്‍ഗ്രസ് വിട്ടു. ഗുലാം നബി ആസാദിന്റെ പുതിയ പാര്‍ട്ടിയില്‍ ചേരാനാണ് ഇവര്‍ കോണ്‍ഗ്രസ് ബന്ധം ഉപേക്ഷിച്ചത്.

മുന്‍ ഉപ മുഖ്യമന്ത്രി താരചന്ദ്, മുന്‍ മന്ത്രിമാരായ അബ്ദുള്‍ മജീദ് വാനി, മനോഹര്‍ ലാല്‍ ശര്‍മ, ബല്‍വാന്‍ സിംഗ് തുടങ്ങിയവരാണ് കോണ്‍ഗ്രസിനോട് വിടപറഞ്ഞത്. കോണ്‍ഗ്രസ് പ്രസിഡന്റ് സോണിയാ ഗാന്ധി കൂട്ടായ രാജിക്കത്ത് അയച്ചു കൊടുത്തെന്ന് നേതാക്കള്‍ പത്രസമ്മേളനത്തില്‍ വ്യക്തമാക്കി. പാര്‍ട്ടി തങ്ങളുടെ വാക്കു കേള്‍ക്കാതെ തീരുമാനമെടുത്തതാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണമെന്നും അവര്‍ കുറ്റപ്പെടുത്തി.

അതേസമയം, ഗുലാം നബി ആസാദ് സെപ്റ്റംബര്‍ നാലിന് ജമ്മു കശ്മീരിലെത്തും. ഇവിടെ വച്ചാകും പുതിയ പാര്‍ട്ടിയുടെ പ്രഖ്യാപനം നടത്തുകയെന്നാണ് റിപ്പോര്‍ട്ട്. സംസ്ഥാനത്ത് ഒതുങ്ങി നില്‍ക്കുന്ന പാര്‍ട്ടിയാകും തന്റേതെന്ന സൂചന അദേഹം നല്‍കിയിട്ടുണ്ട്. ഈ വര്‍ഷം അവസാനം നടക്കുന്ന തെരഞ്ഞെടുപ്പില്‍ അധികാരം പിടിക്കാമെന്ന പ്രതീക്ഷയിലാണ് ആസാദ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.