യുഎഇയില്‍ ചൂട് കുറയുമോ, വരും ദിവസങ്ങളില്‍ മഞ്ഞുണ്ടാകുമെന്ന് മുന്നറിയിപ്പ്

യുഎഇയില്‍ ചൂട് കുറയുമോ, വരും ദിവസങ്ങളില്‍ മഞ്ഞുണ്ടാകുമെന്ന് മുന്നറിയിപ്പ്

ദുബായ്: വേനല്‍കാലത്തെ ചൂടിന് അറുതി വരുത്തി യുഎഇ തണുപ്പ് കാലത്തേക്ക് നീങ്ങുകയാണെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. രാത്രിയില്‍ അന്തരീക്ഷ ഈർപ്പം കൂടും. വൈകുന്നേരങ്ങളില്‍ മഞ്ഞ് പെയ്യും. കിഴക്കന്‍ മേഖലകളില്‍ ഉച്ചയ്ക്ക് ശേഷം മഴ മേഘങ്ങള്‍ രൂപപ്പെടും. മണിക്കൂറില്‍ 35 കിലോമീറ്റർ പരെ വേഗതയില്‍ കാറ്റുവീശും. വെള്ളിയാഴ്ച മുതല്‍ ഞായറാഴ്ചവരെ രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ മഞ്ഞ് പെയ്യും.

കഴിഞ്ഞ 24 ന് ആകാശത്ത് സുഹൈല്‍ നക്ഷത്രം തെളിഞ്ഞിരുന്നു. കടുത്ത വേനലില്‍ പ്രതീക്ഷയുടെ തണുപ്പായാണ് സുഹൈലിന്‍റെ ഉദയം കണക്കാക്കുന്നത്. മരുഭൂമിയില്‍ തണുപ്പുകാലത്തിന്‍റെ തുടക്കമായാണ് സുഹൈല്‍ നക്ഷത്രത്തിന്‍റെ വരവിനെ പുരാതനകാലം മുതല്‍ വിലയിരുത്തുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.