ഇന്ധനവില കുറഞ്ഞു, അജ്മാനില്‍ ടാക്സി നിരക്ക് കുറച്ചു

ഇന്ധനവില കുറഞ്ഞു, അജ്മാനില്‍ ടാക്സി നിരക്ക് കുറച്ചു

അജ്മാന്‍: രാജ്യത്ത് ഇന്ധന വില കുറഞ്ഞ പശ്ചാത്തലത്തില്‍ അജ്മാനിലെ ടാക്സി നിരക്കും കുറച്ചു. ബുധനാഴ്ചയാണ് സെപ്റ്റംബർ മാസത്തേക്കുളള ഇന്ധന വില യുഎഇ പ്രഖ്യാപിച്ചത്.ആഗസ്റ്റ് മാസത്തെ അപേക്ഷിച്ച ലിറ്ററിന് 62 ഫില്‍സിന്‍റെ കുറവാണ് സെപ്റ്റംബറില്‍ ഇന്ധനവിലയില്‍ ഉണ്ടായിരിക്കുന്നത്. ആഗോള തലത്തില്‍ ഇന്ധന വില കുറഞ്ഞതാണ് യുഎഇയിലെ ഇന്ധന വിലയിലും പ്രതിഫലിച്ചത്.

ഇന്ധന വില കുറഞ്ഞ പശ്ചാത്തലത്തില്‍ ഉപഭോക്താക്കള്‍ക്ക് അതിന്‍റെ ഗുണം ലഭിക്കാനായാണ് ടാക്സി നിരക്ക് കുറച്ചതെന്ന് അജ്മാന്‍ പബ്ലിക് ട്രാന്‍സ്പോർട്ട് അതോറിറ്റി അറിയിച്ചു. ടാക്സികളുടെ സ്മാർട്ട് മീറ്റർ സംവിധാനത്തിലെ താരിഫുകളില്‍ ഈ മാറ്റം സ്വയമേവ പുതുക്കപ്പെടുമെന്നും അജ്മാന്‍ പബ്ലിക് ട്രാന്‍സ്പോർട്ട് അതോറിറ്റി വ്യക്തമാക്കി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.