വാഷിംഗ്‌ടൺ സിറോമലബാർ പള്ളിയിൽ പ്രഥമ ഇടവക തിരുനാൾ

വാഷിംഗ്‌ടൺ സിറോമലബാർ പള്ളിയിൽ പ്രഥമ ഇടവക തിരുനാൾ

വാഷിംഗ്‌ടൺ: നിത്യസഹായ മാതാ സീറോ മലബാർ പള്ളിയിൽ പ്രഥമ ഇടവക തിരുനാൾ അത്യന്തം ആഡംബരപൂർവം വിവിധ പരിപാടികളോടെ സെപ്റ്റംബർ 9, 10, 11 തീയതികളിൽ നടത്തപ്പെടുന്നു.

ഓഗസ്റ്റ് 31ന് ആരംഭിച്ച ഒൻപതു ദിവസത്തെ നൊവേന സെപ്റ്റംബർ 8 ന് അവസാനിക്കും. 9 ന് വൈകുന്നേരം 6 മണിക്ക് വികാരി ഫാ. റോയി മൂലേച്ചാലിൽ കൊടിയേറ്റ് നടത്തുന്നതോടെ തിരുക്കർമ്മങ്ങൾ ആരംഭിക്കും. 6:30 ന് ഫാ മാത്യു പുഞ്ചയിലിന്റെ പ്രധാന കാർമികത്വത്തിൽ എല്ലാ മരിച്ചവർക്കും വേണ്ടി വിശുദ്ധ കുർബാനയും പ്രാർത്ഥനയും തുടർന്ന് നേർച്ച സദ്യയും ഉണ്ടായിരിക്കും.

10 ശനിയാഴ്ച വൈകുന്നേരം 4:30ന് ഫാ. സിബി കൊച്ചീറ്റത്തോട്ടിന്റെ മുഖ്യ കാർമികത്വത്തിൽ ആഘോഷമായ പാട്ടുകുർബാനയോടെ പരിപാടികൾ ആരംഭിക്കും.

തുടർന്ന് 6:30 ന് സ്നേഹവിരുന്ന്, 7:30 നു വാഷിംഗ്‌ടൺ വോയിസ് അവതരിപ്പിക്കുന്ന ഗാനമേളയും കലാഭവൻ ലാൽ, ജയൻ എന്നിവരുടെ മിമിക്സ് എന്നിവയും ഉണ്ടായിരിക്കുന്നതാണ്.

പ്രധാന തിരുനാൾ ദിനമായ 11 ഞായർ രാവിലെ 9:30 ന് ചിക്കാഗോ രൂപതാ ബിഷപ്പ് മാർ ജേക്കബ് അങ്ങാടിയത്തിന്റെ മുഖ്യ കാർമികത്വത്തിൽ ആഘോഷമായ തിരുനാൾ കുർബാനയും തുടർന്ന് ആഘോഷമായ തിരുനാൾ പ്രദക്ഷിണവും ഉണ്ടായിരിക്കും. 12:30നു സ്നേഹവിരുന്നോടു കൂടി തിരുനാൾ അവസാനിക്കും. തിരുനാളിൽ പങ്കെടുക്കുവാൻ എല്ലാവരേയും ക്ഷണിക്കുന്നു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.