ന്യൂഡൽഹി: ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ചേമ്പേഴ്സ് ഓഫ് കോമേഴ്സ് ആന്‍ഡ് ഇന്‍ഡസ്ട്രി (ഫിക്കി) നല്‍കുന്ന 2021 ലെ സ്മാര്‍ട്ട് പൊലീസിംഗ് അവാര്‍ഡ് കേരള പൊലീസിന്റെ അഞ്ച് വിഭാഗങ്ങള്‍ കരസ്ഥമാക്കി. സ്പെഷ്യല്‍ ജൂറി അവാര്‍ഡും കേരള പൊലീസിനാണ്. ന്യൂഡല്‍ഹിയില്‍ നടന്ന ചടങ്ങില്‍ ആംഡ് പോലീസ് ബറ്റാലിയന്‍ ഡി.ഐ.ജി രാജ്പാല്‍ മീണ കേരള പോലീസിനായി പുരസ്കാരങ്ങള്‍ ഏറ്റുവാങ്ങി.
കുട്ടികളുടെ സുരക്ഷ ഉറപ്പാക്കുന്ന വിഭാഗത്തില്‍ ചിരി എന്ന ഓണ്‍ലൈന്‍ ഹെല്‍പ് ലൈന്‍ പദ്ധതി അവാർഡ് കരസ്ഥമാക്കി. മാനസിക സംഘര്‍ഷം അനുഭവിക്കുന്ന കുട്ടികള്‍ക്ക് ടെലിഫോണിലൂടെ കൗണ്‍സലിംഗ് നല്‍കുന്ന കേരള പോലീസിന്റെ പദ്ധതിയാണ് ചിരി. കൊവിഡ് കാലത്ത് നിരവധി കുട്ടികള്‍ക്ക് ഓണ്‍ലൈന്‍ കൗണ്‍സിലിംഗിലൂടെ ആശ്വാസം പകരാന്‍ ഈ പദ്ധതി മുഖേന കഴിഞ്ഞിരുന്നു.
കമ്മ്യൂണിറ്റി പൊലീസിംഗ് വിഭാഗത്തില്‍ കേരള പൊലീസ് അസിസ്റ്റന്റ് എന്ന ചാറ്റ് ബോട്ട് സര്‍വ്വീസും ദുരന്ത മേഖലകളിലെ അടിയന്തര ഇടപെടല്‍ വിഭാഗത്തില്‍ പ്രത്യേകം രൂപീകരിച്ച ഡിസാസ്റ്റര്‍ ആന്റ് എമര്‍ജന്‍സി റെസ്പോണ്‍സ് സംവിധാനവും പരിശീലന വിഭാഗത്തില്‍ മൈന്‍ഡ്ഫുള്‍ ലൈഫ് മാനേജ്മെന്റും മറ്റ് പൊലീസ് സംരംഭങ്ങള്‍ പരിഗണിച്ചതില്‍ സെന്റർ ഫോര്‍ എംപ്ലോയി എന്‍ഹാന്‍സ്മെന്റ് ആൻഡ് ഡെവലപ്മെന്റും അവാര്‍ഡിന് അര്‍ഹമായി.
കേരള പൊലീസിന്റെ വിവിധ മേഖലകളിലെ ആശയനിര്‍വ്വഹണ നേട്ടങ്ങള്‍ കണക്കിലെടുത്ത് സ്മാര്‍ട്ട് ഇന്നൊവേറ്റീവ് പൊലീസിംഗ് എന്ന വിഭാഗത്തില്‍ സ്പെഷ്യല്‍ ജൂറി അവാര്‍ഡും കേരളാ പൊലീസിന് ലഭിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.