കൊച്ചി: എൻ.സി.പി സംസ്ഥാന പ്രസിഡണ്ട് തെരെഞ്ഞെടുപ്പ് ഇന്ന് കൊച്ചിയില്‍ നടക്കും. രാവിലെ ചേരുന്ന നേതൃയോഗത്തിലാണ് പുതിയ പ്രസിഡണ്ടിനെ തെരെഞ്ഞെടുക്കുക.നിലവിലെ പ്രസിഡണ്ട് പി.സി ചാക്കോ തന്നെ വീണ്ടും പ്രസിഡണ്ടായി തെരെഞ്ഞെടുക്കപെടാനാണ് സാധ്യത. നിലവിലെ സാഹചര്യത്തില്‍ അദ്ദേഹത്തിനെതിരെ ആരും മത്സരിക്കാനുള്ള സാധ്യതയില്ല.
പ്രസിഡണ്ടിനൊപ്പം ഒരു വൈസ് പ്രസിഡണ്ടിനേയും ട്രഷററെയും ഇന്ന് തെരെഞ്ഞെടുക്കും. ബാക്കിയുള്ള ഭാരവാഹികളെ പിന്നീട് പ്രസിഡണ്ട് നോമിനേറ്റ് ചെയ്യുകയാണ് ചെയ്യുക. ഒരു നിയോജക മണ്ഡലത്തില്‍ നിന്ന് മൂന്ന് പ്രതിനിധികള്‍ എന്ന നിലയില്‍ 420 പ്രതിനിധികള്‍ക്കാണ് പ്രസിഡണ്ട് തെരെഞ്ഞെടുപ്പില്‍ വോട്ടവകാശമുള്ളത്.
സംസ്ഥാനത്തെ എൻ.സി.പി നേതൃത്വത്തിൽ മാറ്റമുണ്ടാകില്ലെന്ന് മുതിര്‍ന്ന നേതാവ് പീതാംബരൻ മാസ്റ്റര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. എൽഡിഎഫിൽ കൂട്ടായ ചർച്ചയില്ലെന്ന പാര്‍ട്ടി സംസ്ഥാന അധ്യക്ഷൻ പി.സി ചാക്കോയുടെ പ്രതികരണം പാര്‍ട്ടിയുടെ പൊതുഅഭിപ്രായമല്ലെന്നും പി.സി ചാക്കോ ഏതെങ്കിലും ഒറ്റപ്പെട്ട വിഷയത്തിൽ അഭിപ്രായം പറഞ്ഞതാകാമെന്നും പീതാംബരൻ മാസ്റ്റര്‍ പറഞ്ഞു.
അതേസമയം സംസ്ഥാന അധ്യക്ഷ സ്ഥാനത്തേക്ക് ശനിയാഴ്ച തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ എൻ.സി.പിയിൽ ചേരിതിരിവ് രൂക്ഷമായിരിക്കുകയാണ്. പാര്‍ട്ടിയിൽ ഭിന്നത രൂക്ഷമായ സാഹചര്യത്തിൽ നേതാക്കളായ എ.കെ.ശശീന്ദ്രൻ, തോമസ് കെ തോമസ്, പി.സി ചാക്കോ, ടി.പി പീതാംബരൻ എന്നിവരെ ദേശീയ അധ്യക്ഷൻ ശരദ് പവാര്‍ ദില്ലിക്ക് വിളിപ്പിച്ചിട്ടുണ്ട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.