അബുദബി: വാഹനത്തിരക്കേറിയ റോഡില്‍ അപ്രതീക്ഷിതമായി വാഹനം നിർത്തിയതുമൂലമുണ്ടായ അപകടവീഡിയോ പുറത്തുവിട്ട് അബുദബി പോലീസ്. ഓടിക്കൊണ്ടിരുന്ന കാർ പെട്ടെന്ന് നിർത്തിയതോടെ പുറകിലെത്തിയ വാഹനം വെട്ടിച്ചുപോകുന്നത് വീഡിയോയില്‍ കാണാം. എന്നാല്‍ ഇതിന് പുറകെയുത്തിയ വാന്‍ കാറില്‍ ഇടിച്ചു. നിർത്തിയ വാഹനത്തില്‍ നിന്ന് ഡ്രൈവർ പുറത്തിറങ്ങാന്‍ തുടങ്ങുമ്പോഴാണ് വാന്‍ ഇടിച്ചത്. ഇതോടെ നിയന്ത്രണം വിട്ട വാന്‍ അടുത്ത പാതയിലേക്ക് വെട്ടിതിരിയുകയും മറ്റൊരുവാഹനത്തെ ഇടിക്കുകയും ചെയ്തു.
ഒരു കാരണവശാലും നടുറോഡില്‍ വാഹനം നിർത്തരുതെന്ന് അബുദബി പോലീസ് പട്രോള്‍ വിഭാഗം ഡ്രൈവർമാരോട് ആവശ്യപ്പെട്ടു. വാഹനത്തിന് തകരാറുകള്‍ സംഭവിച്ചിട്ടുണ്ടെങ്കില്‍ അധികൃതരെ ബന്ധപ്പെടണം. റോഡില്‍ തടസ്സമുണ്ടാക്കുന്ന ഡ്രൈവർമാർക്ക് 800 ദിർഹം പിഴയും ലൈസന്‍സില്‍ നാല് ബ്ലാക്ക് പോയിന്‍റും ചുമത്തും.
എപ്പോഴും സുരക്ഷിത അകലം പാലിക്കണം. ഗതാഗത മുന്നറിയിപ്പുകള്‍ പാലിക്കണം. അമിത വേഗതയില്‍ വാഹനമോടിക്കരുതെന്നും അബുദബി പോലീസ് ഓർമ്മിപ്പിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.