വിഴിഞ്ഞം സമരത്തിന് സമ്പൂർണ പിന്തുണയേകി കത്തോലിക്കാ കോൺഗ്രസ് തലശേരി അതിരൂപത

വിഴിഞ്ഞം സമരത്തിന് സമ്പൂർണ പിന്തുണയേകി കത്തോലിക്കാ കോൺഗ്രസ് തലശേരി അതിരൂപത

പൈസക്കരി: കർഷക സമൂഹവും കടലോരവാസികളായ മത്സ്യത്തൊഴിലാളികളും നേരിടേണ്ടി വരുന്ന സമാനതകളേറെയുള്ള പോരാട്ടത്തിന് മലയോര ജനതയുടെ സമ്പൂർണ പിന്തുണയുണ്ടാകുമെന്ന് കത്തോലിക്കാ കോൺഗ്രസ് തലശേരി അതിരൂപതാ ഡയറക്ടർ റവ.ഡോ.ഫിലിപ്പ് കവിയിൽ.

വന്യമൃഗ ശല്യങ്ങൾക്കൊപ്പം വനപാലകരുടെ നേതൃത്വത്തിൽ പ്രകൃതി സംരക്ഷണം പറഞ്ഞ് കർഷകരെ വഴിയാധാരമാക്കാനും വികസനത്തിൻ്റെ പേരിൽ തീരദേശവാസികളെ തെരുവിലിറക്കാനും ശ്രമിക്കുന്ന സർക്കാരിൻ്റെ വികല നയത്തിൽ പ്രതിഷേധിച്ച് പൈസക്കരി ഫൊറോന കത്തോലിക്കാ കോൺഗ്രസും പൈസക്കരി ഇടവകയും സംയുക്തമായി നടത്തിയ പന്തം കൊളുത്തി പ്രകടനം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. എകെസിസി  ഫൊറോന ഡയറക്ടറും പൈസക്കരി ഇടവക വികാരിയുമായ ഫാ.നോബിൾ ഓണംകുളം അധ്യക്ഷത വഹിച്ചു.


രൂപതാ ഭാരവാഹികളായ വർഗീസ് പള്ളിച്ചിറ, മൈക്കിൾ ചാണ്ടിക്കൊല്ലി, കത്തോലിക്കാ കോൺഗ്രസ് തലശേരി അതിരൂപതാ യൂത്ത് കോർഡിനേറ്റർമാരായ സിജോ കണ്ണേഴത്ത്, ടോം കിഴുചിറ, ജിജോ കണ്ണംകുളം എന്നിവർ പ്രസംഗിച്ചു. ഗ്ലോബൽ വൈസ് പ്രസിഡന്റ് ബേബി നെട്ടനാനി, ഇടവകാ കോർഡിനേറ്റർ ജോയ് വണ്ടാക്കുന്നേൽ, ബേബി കണിയാമറ്റം, ഷാജു ചേന്നാട്ട് എന്നിവർ നേതൃത്വം നല്കി. 


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.