ദുബായ്: യുഎഇയുടെ ബഹിരാകാശ പദ്ധതികളുടെ നേട്ടങ്ങളും സംഭാവനകളും വിലയിരുത്താന്‍ സർവ്വെ നടത്താന്‍ ഒരുങ്ങി യുഎഇ ബഹിരാകാശ ഏജന്‍സി. അടുത്ത അമ്പത് വർഷത്തിലെ പദ്ധതികളില്‍ ബഹിരാകാശപദ്ധതികള്‍ക്ക് മുന്‍ഗണന നല്‍കിയിട്ടുണ്ട് രാജ്യം. സാങ്കേതിക വിദ്യയിലൂടെ ബഹിരാകാശ പദ്ധതികളില്‍ മികച്ച സ്ഥാനം കണ്ടെത്തുകയെന്നുളളത് ലക്ഷ്യമിട്ടാണ് നിരവധി പദ്ധതികളും സംരംഭങ്ങളും രാജ്യം വിഭാവനം ചെയ്യുന്നത്. അതിനോട് അനുബന്ധമായാണ് സർവ്വയും നടക്കുന്നത്.
യുഎഇ ബഹിരാകാശ ഏജൻസിയും (യുഎഇഎസ്‌എ) ഫെഡറൽ കോംപറ്റിറ്റീവ്‌നെസ് ആൻഡ് സ്റ്റാറ്റിസ്റ്റിക്‌സ് സെന്‍ററും (എഫ്‌സിഎസ്‌സി) തമ്മില്‍ സഹകരിച്ചാണ് സ്പേസ് എക്കണോമിക് സർവ്വെ 2022 പ്രഖ്യാപിച്ചിട്ടുളളത്. സർക്കാർ സ്ഥാപനങ്ങളും സ്വകാര്യ മേഖലയും ഉൾപ്പെടെ ഈ മേഖലയിൽ പ്രവർത്തിക്കുന്ന ദേശീയ സ്ഥാപനങ്ങളുടെയും യുഎഇയിലെ ബഹിരാകാശ സാങ്കേതികവിദ്യയിലും ആശയവിനിമയത്തിലും പ്രവർത്തിക്കുന്ന അക്കാദമിക്, ഗവേഷണ സ്ഥാപനങ്ങളുടെയും സംഭാവനയും സർവ്വെയില്‍ ഉള്‍പ്പെടും.
ഈ മേഖലയില്‍ പ്രവർത്തിക്കുന്ന കമ്പനികളുടെ എണ്ണം, വിദേശ നിക്ഷേപം, ബഹിരാകാശ പദ്ധതികള്‍ക്കുളള ചെലവ് എന്നിവയെല്ലാം സർവ്വെയുടെ പരിഗണനാവിഷയങ്ങളാണ്. ഈ മേഖലയില്‍ പ്രവർത്തിക്കുന്നവരുടെ എണ്ണവും തിട്ടപ്പെടുത്തും. പൊതുവിദ്യാഭ്യാസ, അഡ്വാൻസ്‌ഡ് ടെക്‌നോളജി സഹമന്ത്രിയും യു.എ.ഇ സ്‌പേസ് ഏജൻസി ചെയർമാനുമായ സാറാ ബിൻത് യൂസിഫ് അൽ അമീരിയാണ് സർവ്വെ സംബന്ധിച്ച വിവരങ്ങള്‍ പ്രഖ്യാപിച്ചത്.
യു.എ.ഇ.യിലെ ബഹിരാകാശ മേഖലയുടെ പ്രകടനം അളക്കാനാണ് സ്‌പേസ് ഇക്കണോമിക് സർവേ 2022 ശ്രമിക്കുന്നതെന്ന് യുഎഇ സ്‌പേസ് ഏജൻസി ഡയറക്ടർ ജനറൽ സലേം അൽ ഖുബൈസി പറഞ്ഞു.2015 നും 2020 നും ഇടയിൽ യുഎഇയിലെ ബഹിരാകാശ മേഖലയിൽ വാണിജ്യ ചെലവുകൾ 10.9 ബില്യൺ ദിർഹമാണ്. 10.9 ബില്യൺ ദിർഹമാണ്, അതേസമയം ബഹിരാകാശ സേവനങ്ങൾക്കും ആപ്ലിക്കേഷനുകൾക്കുമുള്ള കരാർ കരാറുകൾ 2020 ൽ 40 ശതമാനം വർദ്ധിച്ചതായി അൽ ഖുബൈസി അഭിപ്രായപ്പെട്ടു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.