ലണ്ടന്‍: കണ്‍സര്‍വേറ്റീവ് പാര്‍ട്ടി നേതാവായി തെരഞ്ഞെടുക്കപ്പെട്ടതിനെ തുടര്‍ന്ന് രാജ്യത്തിന്റെ പ്രധാനമന്ത്രി പദത്തിലേക്ക് ചുവടുവയ്ക്കുന്ന മുന്‍ വിദേശകാര്യ സെക്രട്ടറി ലിസ് ട്രസിന് അഭിനന്ദനവും ഉപദേശവുമായി ഇംഗ്ലണ്ടിലെ വെസ്റ്റ്മിന്‍സ്റ്റര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ വിന്‍സന്റ് ജറാള്‍ഡ് നിക്കോള്‍സ്.
രാജ്യം നിരവധി പ്രതിസന്ധികളെ അഭിമുഖികരിക്കുന്ന കാലത്താണ് ലിസ് ട്രസ് ഭരണ നേതൃത്വത്തിലേക്ക് വരുന്നതെന്നും ആദ്യ പരിഗണന സമൂഹത്തിലെ ഏറ്റവും ദരിദ്ര വിഭാഗത്തിന് നല്‍കണമെന്നും ഇംഗ്ലണ്ടിലെയും വെയ്ല്‍സിലെയും കാത്തലിക് ബിഷപ് കോണ്‍ഫ്രന്‍സ് പ്രസിഡന്റുകൂടിയായ കര്‍ദ്ദിനാള്‍ നിക്കോള്‍സ് പറഞ്ഞു.
അടിയന്തരവും ഗുരുതരവുമായ ആവശ്യങ്ങള്‍ക്കുള്ള പരിഹാരങ്ങള്‍ രൂപപ്പെടുത്താന്‍ സഹായിക്കുന്ന കത്തോലിക്കാ സോഷ്യല്‍ ടീച്ചിംഗ് വഴി രാജ്യം നേരിടുന്ന പ്രതിസന്ധികളുടെ സങ്കീര്‍ണതകള്‍ ബോധ്യപ്പെടുന്നതാണ്. വര്‍ധിച്ചുവരുന്ന ജീവിതച്ചെലവ് ലഘൂകരിക്കുന്നതിനും പ്രായമായവരും കുട്ടികളുമുള്ള കുടുംബങ്ങള്‍ക്ക് പ്രത്യേക ശ്രദ്ധ നല്‍കുന്നതിനും പുതിയ ഭരണ നേതൃത്വം താല്‍പര്യം കാണിക്കണം. ചെറുകിട ബിസിനസുകള്‍ക്കും ക്ഷേമ സംവിധാനത്തിനും പൊതു സേവനങ്ങള്‍ക്കും പിന്തുണ നല്‍കുന്നതിന് സബ്‌സിഡിയറിറ്റി എന്ന കത്തോലിക്കാ തത്വം പ്രയോഗിക്കാമെന്നും കര്‍ദ്ദിനാള്‍ നിക്കോള്‍സ് പറഞ്ഞു.
കത്തോലിക്കാ ഇടവകകളുടെയും ചാരിറ്റബിള്‍ ഏജന്‍സികളുടെയും പ്രവര്‍ത്തനത്തെ അദ്ദേഹം പ്രശംസിച്ചു, 'ഓരോ വ്യക്തിയുടെയും അന്തര്‍ലീനമായ അന്തസിനെക്കുറിച്ചുള്ള ഉറച്ച ബോധ്യത്തെ അടിസ്ഥാനമാക്കി എല്ലാ കത്തോലിക്കരും തങ്ങളാല്‍ കഴിയുന്ന സമയവും സാമ്പത്തും ദുരിതബാധിതരെ പിന്തുണയ്ക്കുന്ന ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി നല്‍കാന്‍ അദ്ദേഹം അഭ്യര്‍ത്ഥിച്ചു.
മതാചാരങ്ങള്‍ പതിവായി പാലിച്ചുപോരുന്ന ആളല്ലങ്കില്‍ പോലും ഇംഗ്ലണ്ട് സഭയെയും കത്തോലിക്ക വിശ്വാസത്തെയും ഏറെ ആദരിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന വ്യക്തയാണ് താനെന്ന് ലിസ് ട്രസ് പറഞ്ഞു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.