കോവിഡ് ഇല്ലെന്ന പേരിൽ വ്യാജ സർട്ടിഫിക്കറ്റ് : കർശന നടപടിയെന്ന് ആരോഗ്യമന്ത്രി

കോവിഡ് ഇല്ലെന്ന പേരിൽ  വ്യാജ സർട്ടിഫിക്കറ്റ് : കർശന നടപടിയെന്ന് ആരോഗ്യമന്ത്രി

 തിരുവനന്തപുരം കോവിഡ് ഇല്ലെന്ന തരത്തിൽ പ്രാഥമികാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസറിന്റെ പേരിൽ വ്യാജ സർട്ടിഫിക്കറ്റ് വിതരണം ചെയ്ത വിഷയത്തിൽ കർശന നടപടിയുണ്ടാകുമെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ അറിയിച്ചു.കോവിഡ് വ്യാപന പശ്ചാത്തലത്തിൽ ഇത്തരം പ്രവർത്തനങ്ങൾ അങ്ങേയറ്റം അപലപനീയമാണ്. കോവിഡ് പരിശോധന നടത്താതെ വ്യാജ സർട്ടിഫിക്കറ്റ് നൽകുന്നതിലൂടെ കൂടുതൽ ആളുകളിലേക്ക് രോഗം പകർത്താനാണ് ഇത്തരക്കാർ ശ്രമിക്കുന്നത്. ഇത് സമൂഹത്തിനോട് ചെയ്യുന്ന വലിയ ദ്രോഹമാണ്. പകർച്ചവ്യാധി പ്രതിരോധ നിയമമനുസരിച്ച് കുറ്റകരവുമാണ്. ഇതിന് പിന്നിൽ പ്രവർത്തിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കാൻ പോലീസിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

തിരുവനന്തപുരത്തെ . കേരള - തമിഴ്നാട് അതിർത്തിയിലെ തീരദ്ദേശഗ്രാമമായ പൊഴിയൂരിലാണ് വ്യാജ സർട്ടിഫിക്കറ്റുകൾ കാശിന് വിൽക്കപ്പെട്ടത്.മറ്റു തീരങ്ങളിൽ അതായത് കൊച്ചി , ബേപ്പൂർ പോലുള്ള ഇടങ്ങളിൽ  മത്സ്യബന്ധനത്തിനായി പോകാനിരുന്ന മത്സ്യത്തൊഴിലാളികളുടെ ഇടയിലാണ് പൊഴിയൂർ പ്രാഥമികാരോഗ്യ കേന്ദ്രത്തിന്റെ തലക്കെട്ടിൽ മെഡിക്കൽ ഓഫീസർ ഡോ.സാബുവിന്റെ പേരിൽ  വ്യാജ ഒപ്പും സീലും വച്ച് നിർമ്മിച്ച് വിറ്റിരിക്കുന്നത്. മത്സ്യത്തൊഴിലാളികൾക്ക് കോവിഡ് ആന്റിജൻ ടെസ്റ്റിൽ നടത്തി  കോവിഡ് നെഗറ്റീവ് ആണെന്ന് കാണിച്ച്  ഓരോ സർട്ടിഫിക്കറ്റിനും മൂവായിരം - നാലായിരം രൂപ നിരക്കാണ് വാങ്ങിയിരിക്കുന്നത്. മെഡിക്കൽ ഓഫീസർ പോലീസിൽ പരാതി നൽകിട്ടുണ്ട്.  


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.