തെരുവു നായ ആക്രമിക്കാന്‍ പാഞ്ഞടുത്തു; ബൈക്കില്‍ നിന്നു വീണ് യുവതിക്ക് പരിക്ക്

തെരുവു നായ ആക്രമിക്കാന്‍ പാഞ്ഞടുത്തു; ബൈക്കില്‍ നിന്നു വീണ് യുവതിക്ക് പരിക്ക്

തൃശൂർ: തെരുവ് നായ ആക്രമിക്കാൻ വന്നതിന് പിന്നാലെ ബൈക്കിൽ നിന്ന് വീണ് ഭിന്നശേഷിക്കാരിയായ യുവതിക്ക് പരിക്ക്. തിപ്പലിശേരി മേഴത്തൂർ ആശാരി വീട്ടിൽ ശശിയുടെ ഭാര്യ ഷൈനിയുടെ തലക്കാണ് പരിക്കേറ്റത്.

ഭർത്താവും ഒന്നിച്ച് സ്കൂട്ടറിൽ യാത്ര ചെയ്യുമ്പോഴാണ് സംഭവം. പിന്നാലെ ഓടിയ പട്ടിയെ ബാഗ് ഉപയോഗിച്ച് ചെറുക്കുന്നതിനിടെ ബൈക്കിൽ നിന്നും വീഴുകയായിരുന്നു. ഷൈനിയെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.