ദുബൈ :ലോക വിശ്വമേള 'ദുബൈ എക്സ്പോ2020' നടന്ന എക്സ്പോ സിറ്റിയുടെ നിർമിതികൾക്ക് പിന്നിൽ പ്രവർത്തിച്ച തൊഴിലാളികൾക്ക് ആദരവായി ഡിസ്കൗണ്ട് കാർഡുകൾ സമ്മാനിച്ചു.69,000 നിർമാണ തൊഴിലാളികൾക്കാണ് 60 ലധികം കടകളിലും വിവിധ വാണിജ്യ സ്ഥാപനങ്ങളിലും ഉപയോഗിക്കാവുന്ന പ്രത്യേക ഡിസ്കൗണ്ട് കാർഡ് തഖ്‌ദീർ അവാർഡ് അധികൃതർ വിതരണം ചെയ്തത്.
ഈ കാർഡ് ഉപയോഗിച്ച് പർച്ചേഴ്സ് ചെയ്യുന്നതിലൂടെ ഓരോ വർഷവും വലിയ സംഖ്യ തൊഴിലാളികൾക്ക് ലാഭിക്കാനാവും. ജോലിയോടുള്ള വിശ്വസ്തതയും പ്രതിബദ്ധതയും വർധിപ്പിക്കാൻ ലക്ഷ്യം വെച്ച് ദുബൈ സർക്കാർ നടപ്പിലാക്കുന്ന 'തഖ്ദീർ' പദ്ധതിയുടെ ഭാഗമായാണ് കാർഡുകൾ നൽകിയത്.
കാർഡുകൾക്ക് അർഹരായ തൊഴിലാളികളെ നാമനിർദേശം ചെയ്തിരിക്കുന്നത് 13 പ്രമുഖ കമ്പനികളും കരാറുകാരും സേവന ദാതാക്കളും ചേർന്നാണ്. പദ്ധതിയിൽ ഉൾപ്പെടുത്തി 1.4ലക്ഷം തൊഴിലാളികൾ നിലവിൽ നീല കാർഡുകൾ ലഭിച്ചിട്ടുണ്ട്. നവംബറിൽ പദ്ധതിയുടെ അഞ്ചാം ഘട്ടം നടപ്പിലാക്കുമെന്നും ഇത് പൂർത്തിയാകുമ്പോൾ ഗുണഭോക്താക്കൾ വർധിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും 'തഖ്ദീർ' സെക്രട്ടറി ജനറൽ ലഫ്. കേണൽ ഖാലിദ് ഇസ്മായിൽ പറഞ്ഞു.
അഭിനന്ദിക്കുക എന്നത് പാരമ്പര്യത്തിന്‍റെ ഭാഗമാണെന്നും വികസന പദ്ധതികളിലൂടെ രാഷ്ട്രം കെട്ടിപ്പടുക്കുന്നതിൽ സംഭാവന ചെയ്യുന്നവരെ തിരിച്ചറിയേണ്ടത് ആവശ്യമാണെന്ന വിശ്വാസമാണ് ഇതിലേക്ക് നയിച്ചതെന്നും ഡി.ജി.ആർ.എഫ്.എ ഡെപ്യൂട്ടി ഡയറക്ടർ ജനറലും പെർമനന്‍റ് കമ്മിറ്റി ഫോർ ലേബർ അഫയേഴ്സ് ദുബൈ(പി.സി.എൽ.എ) ചെയർമാനുമായ മേജർ ജന. ഉബൈദ് മുഹൈർ ബിൻ സുറൂർ പ്രസ്താവിച്ചു.
തൊഴിലാളികളും കമ്പനികളും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്താൻ ലക്ഷ്യമിട്ട് 2016ൽ ആരംഭിച്ച പദ്ധതിയാണ് തഖ്ദീർ അവാർഡ്
ഫോട്ടോ :തൊഴിലാളികൾക്ക് അധികൃതർ ഡിസ്കൗണ്ട് കാർഡുകൾ വിതരണം ചെയ്യുന്നു.
ഫോട്ടോ : തഖ്‌ദീർ അവാർഡ് കമ്മിറ്റി ചെയർമാൻ മേജർ ജനറൽ ഉബൈദ് മുഹൈർ ബിൻ സുറൂർ
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.