വൈറ്റ് ഹെഡ്‌സിനോട് വിട പറയാം

വൈറ്റ് ഹെഡ്‌സിനോട് വിട പറയാം

യുവതലമുറയെ ഏറ്റവും അധികം അലട്ടുന്ന സൗന്ദര്യ പ്രശ്‌നങ്ങളില്‍ ഒന്നാണ് വൈറ്റ് ഹെഡ്‌സ്. മൂക്കിനു ചുറ്റും അല്ലെങ്കില്‍ താടിയിലും കവിളിന്റെ വശങ്ങളിലുമാണ് വൈറ്റ് ഹെഡ്‌സുണ്ടാകുന്നത്. പല കാരണങ്ങള്‍ കൊണ്ടും ഇങ്ങനെ ഉണ്ടാകാം.

എണ്ണമയമുള്ള ചര്‍മ്മക്കാരിലാണ് വൈറ്റ് ഹെഡ്‌സ് കൂടുതലും കണ്ടു വരുന്നത്. വൈറ്റ് ഹെഡ്‌സ് മാറ്റാനുളള ചില വഴികള്‍ എന്തൊക്കെയാണെന്ന് നോക്കാം.

ഒന്ന്...

ആവി പിടിക്കുന്നത് വൈറ്റ് ഹെഡ്‌സിനെ തടയാന്‍ സഹായിക്കും. ആവി പിടിക്കുന്നതു വഴി സുഷിരങ്ങള്‍ തുറക്കപ്പെടുകയും അവ മൃതകോശങ്ങളെ നീക്കം ചെയ്യുകയും അമിതമായ എണ്ണമയം ഇല്ലാതാക്കുകയും ചെയ്യും. അതിനാല്‍ ഇടയ്ക്ക് ആവി പിടിക്കുക. 10-15 മിനിറ്റ് വരെ ആവി നന്നായി പിടിച്ചതിനു ശേഷം മുഖം തുടയ്ക്കാം.

രണ്ട്...

ചെറുചൂടുവെള്ളത്തില്‍ കോട്ടന്‍ മുക്കി മുഖം ഇടയ്ക്ക് തുടക്കുന്നതും വൈറ്റ് ഹെഡ്‌സ് മാറാന്‍ നല്ലതാണ്.

മൂന്ന്...

മുതിര പൊടിച്ചതും കടലപ്പൊടിയും സമം എടുത്ത് അതില്‍ അല്‍പം പാലും ചേര്‍ത്ത മിശ്രിതം സ്‌ക്രബ് ആയിട്ട് ഉപയോഗിക്കുന്നതും വൈറ്റ് ഹെഡ്‌സ് മാറാന്‍ നല്ലതാണ്.

നാല്...

ബദാം ഓയില്‍ ഉപയോഗിച്ച് മുഖത്ത് പതുക്കെ മസാജ് ചെയ്യുക. ശേഷം പഞ്ഞി ഉപയോഗിച്ച് ഇവ നീക്കാം. ഇനി പഞ്ചസാരയില്‍ നാരങ്ങാ നീരും തേനും ചേര്‍ത്ത് മിശ്രിതമാക്കാം. ഇനി ഈ മിശ്രിതം മുഖത്ത് പുരട്ടി സ്‌ക്രബ് ചെയ്യാം. പത്ത് മിനിറ്റിന് ശേഷം കഴുകി കളയാം.

അഞ്ച്...

രണ്ട് സ്പൂണ്‍ ആപ്പിള്‍ സൈഡര്‍ ചൂടുവെള്ളവുമായി ചേര്‍ത്ത് അതിലേക്ക് കോട്ടണ്‍ മുക്കി മുഖത്ത് പുരട്ടുക. കുറച്ച് സമയം കഴിഞ്ഞ് കഴുകി കളയാം. ഇങ്ങനെ ചെയ്യുന്നത് വൈറ്റ് ഹെഡ്‌സ് മാറാന്‍ സഹായിക്കും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.