ജെയിംസ് കാമറൂണിന്റെ അവതാർ വീണ്ടും തിയേറ്ററുകളിലേക്ക് 

ജെയിംസ് കാമറൂണിന്റെ അവതാർ വീണ്ടും തിയേറ്ററുകളിലേക്ക് 

സിനിമാസ്വാദകരെ ദൃശ്യവിസ്‌മയങ്ങളുടെ അത്ഭുത ലോകത്തേക്ക് കൂട്ടിക്കൊണ്ട് പോയ ചിത്രമായിരുന്നു ‘അവതാർ.’ വിഖ്യാത സംവിധായകൻ ജെയിംസ് കാമറൂൺ അണിയിച്ചൊരുക്കിയ ചിത്രം വീണ്ടും തിയേറ്ററുകളിലേക്ക് എത്തുകയാണ്.

അവതാറിന്റെ രണ്ടാം ഭാഗമായ ‘അവതാർ: ദി വേ ഓഫ് വാട്ടർ’ എന്ന സിനിമ റിലീസാവുന്നതിനു മുന്നോടി ആയാണ് അവതാർ വീണ്ടും തിയേറ്ററുകളിലെത്തുക. ചിത്രത്തിൻ്റെ 4കെ എച്ച്‌ഡിആർ ത്രീഡി വേർഷൻ സെപ്റ്റംബർ 23ന് ലോകവ്യാപകമായി റീ-റിലീസ് ചെയ്യും. ഇന്ത്യയിലെ പരിമിത എണ്ണം തിയേറ്ററുകളിലും സിനിമ റിലീസാവും.

റീ-റിലീസിനു മുന്നോടിയായി ചിത്രത്തിൻ്റെ പുതുക്കിയ ട്രെയ്‌ലറും കഴിഞ്ഞ മാസം പുറത്തു വന്നിരുന്നു. സംവിധായകൻ ജെയിംസ് കാമറൂൺ തന്നെയാണ് ട്രെയിലറും പുതിയ പോസ്റ്ററും പങ്കുവച്ചത്. 1832 കോടി നിർമാണ ചെലവിൽ നിർമ്മിച്ച ചിത്രത്തിന്റെ രണ്ടാം ഭാഗത്തിനായി ലോകമെമ്പാടുമുള്ള ആരാധകർ കാത്തിരിക്കുകയാണ്. 

മിക്ക ഭാഗങ്ങളും വെള്ളത്തിനടിയിൽ ചിത്രീകരിച്ച അവതാർ 2 ന്റെ ലൊക്കേഷൻ ഫോട്ടോകളും വൈറലായിരുന്നു. അവതാർ ആദ്യ ഭാഗത്തിൽ അഭിനയിച്ച സാം വേർതിംഗ്ടണും സോ സൽഡാനയുമൊക്കെ രണ്ടാം ഭാഗത്തിലും ഉണ്ട്. 

മനുഷ്യരും പണ്ടോറയിലെ നവി വംശക്കാരും തമ്മിലുള്ള പോരാട്ടത്തിന്റെ കഥയാണ് ചിത്രത്തിന്റെ ഒന്നാം ഭാഗം പറഞ്ഞത്. എന്നാൽ അവതാർ 2 ന്റെ കഥ പൂർണമായും ജേക്കിനെയും നെയിത്രിയെയും കേന്ദ്രീകരിച്ചായിരിക്കുമെന്നാണ് സൂചന.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.