തെരുവ് നായകളെ പൂട്ടാന്‍ ഡല്‍ഹിയില്‍ മൊബൈല്‍ ആപ്പ്; കര്‍ണാടകയില്‍ പ്രത്യേക അഭയ കേന്ദ്രം

തെരുവ് നായകളെ പൂട്ടാന്‍ ഡല്‍ഹിയില്‍ മൊബൈല്‍ ആപ്പ്; കര്‍ണാടകയില്‍ പ്രത്യേക അഭയ കേന്ദ്രം

ന്യൂഡല്‍ഹി: തെരുവുനായ്ക്കളെ ശാസ്ത്രീയമായി നിയന്ത്രിക്കാന്‍ മൊബൈല്‍ ആപ്പുമായി ഡല്‍ഹി. രാജ്യ തലസ്ഥാനത്ത് ദിനംപ്രതി കുറഞ്ഞത് 90 തെരുവ് നായ്ക്കളുടെ ആക്രമണങ്ങളെങ്കിലും റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. ഇതേതുടര്‍ന്ന് നായ്ക്കളുടെ എണ്ണം നിയന്ത്രിക്കുന്നതിനുള്ള നടപടികള്‍ ഡല്‍ഹി മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ (എംസിഡി) ശക്തമാക്കുകയായിരുന്നു.

മൊബൈല്‍ ആപ്ലിക്കേഷനായ എം.സി.ഡി ആപ്പാണ് ഇതിനായി ഉഫയോഗിക്കുന്നത്. തെരുവുനായ്ക്കളുടെ ഫോട്ടോകളും പ്രദേശത്തെ വിശദാംശങ്ങളും പൊതുജനങ്ങള്‍ക്ക് ഈ ആപ്പില്‍ അപ്‌ലോഡ് ചെയ്യാം. കോര്‍പ്പറേഷന്‍ ഉദ്യോഗസ്ഥര്‍ നായയെ പിടികൂടി വന്ധ്യംകരിക്കും. നായയെ വന്ധ്യംകരണ കേന്ദ്രത്തില്‍ എത്തിച്ച സമയം മുതല്‍ ശസ്ത്രക്രിയ നടന്ന തീയതി വരെയുള്ള എല്ലാ വിശദാംശങ്ങളും ചിത്രങ്ങള്‍ സഹിതം ഓണ്‍ലൈനില്‍ ലഭ്യമാക്കുന്നതാണ് പദ്ധതി.

അതേസമയം സംസ്ഥാനത്ത് തെരുവുനായ്ക്കള്‍ക്ക് മാത്രമായി പ്രത്യേക ഷെല്‍ട്ടറുകള്‍ സ്ഥാപിക്കാന്‍ കര്‍ണാടക സര്‍ക്കാര്‍ തീരുമാനിച്ചു. 2018 മുതല്‍ ബെംഗളൂരു കോര്‍പ്പറേഷന്‍ പ്രതിവര്‍ഷം ശരാശരി 45,000 തെരുവ് നായ്ക്കളെ വന്ധ്യംകരിക്കുന്നുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.