ദോഹ: ഖത്തറില്‍ സ്കൂള്‍ ബസില്‍ ഉറങ്ങിപ്പോയ നാലുവയസുകാരി മരിച്ചു. മിന്‍സ മരിയം ജേക്കബാണ് മരിച്ചത്. സ്കൂള്‍ ബസിനുളളില്‍ വച്ച് മിന്‍സ ഉറങ്ങിപ്പോയത് അറിയാതെ ഡ്രൈവറും സഹായിയും ബസ് ലോക്ക് ചെയ്ത് പുറത്തേക്ക് പോവുകയായിരുന്നു. നാല് മണിക്കൂറോളം ആരുടേയും ശ്രദ്ധയില്‍ പെടാതെ കുട്ടി ബസിനുളളില്‍ കുടുങ്ങി. സ്കൂള്‍ സമയം അവസാനിക്കാറായതോടെ ഡ്രൈവർ ബസിലേക്ക് തിരികെയത്തിയപ്പോഴാണ് അബോധാവസ്ഥയില്‍ കുട്ടിയെ കണ്ടെത്തിയത്. ഉടന്‍ തന്നെ വക്ര ആശുപത്രിയിലേക്ക് എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല. നടപടികള്‍ പൂർത്തിയാക്കി കുട്ടിയുടെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകും.
രാജ്യത്തെ വിദ്യാഭ്യാസമന്ത്രാലയം കുട്ടിയുടെ മരണത്തില്‍ ദുഖം രേഖപ്പെടുത്തി. സംഭവത്തെ കുറിച്ച് ബന്ധപ്പെട്ട ഉദ്യാഗസ്ഥരുമായി സഹകരിച്ച് അന്വേഷണം ആരംഭിച്ചതായും വിദ്യാഭ്യാസമന്ത്രാലം വ്യക്തമാക്കി.
നാലാം പിറന്നാള്‍ ദിനത്തിലാണ് മിന്‍സയ്ക്ക് ദാരുണാന്ത്യം സംഭവിച്ചത്.ഖത്തറിൽ ജോലി ചെയ്യുന്ന ചിങ്ങവനം കൊച്ചുപറമ്പിൽ വീട്ടിൽ അഭിലാഷ് ചാക്കോയാണ് മിന്‍സയുടെ പിതാവ്.മാതാവ് സൗമ്യ. മിഖയാണ് സഹോദരി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.