സിഡ്‌നി: അന്തരിച്ച എലിസബത്ത് രാജ്ഞി എഴുതിയ രഹസ്യ കത്ത് ഓസ്‌ട്രേലിയയിലെ സിഡ്‌നിയില്‍ സൂക്ഷിച്ചിരിക്കുന്നതായി റിപ്പോര്‍ട്ട്. ഓസ്‌ട്രേലിയന്‍ മാധ്യമമായ 7 ന്യൂസ് ആണ് ഇതുസംബന്ധിച്ച വാര്‍ത്ത പുറത്തുവിട്ടത്. സിഡ്‌നിയിലെ ഒരു നിലവറക്കുള്ളില്‍ ഗ്ലാസ് കേസില്‍ സൂക്ഷിച്ചിരിക്കുന്ന കത്ത് ഇതുവരെ തുറന്നിട്ടില്ല. കത്ത് വായിക്കാന്‍ 63 വര്‍ഷം കൂടി കാത്തിരിക്കേണ്ടി വരും. 2085-ല്‍ മാത്രമേ നിലവറ തുറന്ന് കത്ത് പുറത്തെടുക്കുകയുള്ളൂവെന്ന് 7 ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
സിഡ്‌നിയിലെ ജനങ്ങളെ അഭിസംബോധന ചെയ്താണ് കത്ത് എഴുതിയത്. 1986 നവംബറില്‍ സിഡ്‌നിയില്‍ എത്തിയപ്പോഴാണ് രാജ്ഞി കത്തെഴുതിയത്. എന്നാല്‍ ഈ കത്ത് കൈമാറിക്കൊണ്ട് രാജ്ഞി അന്നത്തെ മേയറോട് പറഞ്ഞത്, എഡി 2085-ല്‍ നിങ്ങള്‍ തിരഞ്ഞെടുക്കുന്ന അനുയോജ്യമായ ഒരു ദിവസം, ദയവായി ഈ കവര്‍ തുറന്ന് സിഡ്നിയിലെ പൗരന്മാര്‍ക്ക് എന്റെ സന്ദേശം അറിയിക്കുമോ എന്നായിരുന്നു. അതു പ്രകാരം കത്ത് സൂക്ഷിച്ചുവെച്ചിരിക്കുകയാണ്.
എലിസബത്ത് ആര്‍ എന്ന് ലളിതമായി ഒപ്പിട്ട കത്താണ് അതെന്നും എന്നാല്‍ ഉള്ളടക്കം എന്താണെന്ന് രാജ്ഞിയുടെ പേഴ്‌സണല്‍ സ്റ്റാഫിനു പോലും അറിയില്ലെന്നും 7 ന്യൂസ് റിപ്പോര്‍ട്ടില്‍ പറയുന്നു.
ആ കത്തിലെന്തായിരിക്കുമെന്നറിയാനുള്ള ജിജ്ഞാസ എല്ലാവര്‍ക്കുമുണ്ടായെങ്കിലും രാജ്ഞിയുടെ നിര്‍ദേശം സ്വീകരിച്ച് കത്ത് ചില്ലുപെട്ടിയിലാക്കി സൂക്ഷിച്ചിരിക്കുകയാണ്.
എലിസബത്ത് രാജ്ഞി മരിച്ചെങ്കിലും ആ കത്ത് തുറക്കണമെങ്കില്‍ ഇനിയും 63 വര്‍ഷം കാത്തിരിക്കണം. രാഷ്ട്രത്തലനായ എലിസബത്ത് രാജ്ഞി 16 തവണയാണ് ഓസ്ട്രേലിയ സന്ദര്‍ശിച്ചിട്ടുള്ളത്. രാജ്ഞിയുടെ ഹൃദയത്തില്‍ ഓസ്ട്രേലിയയ്ക്കു പ്രത്യേക സ്ഥാനമുണ്ടെന്ന് ഓസ്ട്രേലിയന്‍ പ്രധാനമന്ത്രി കഴിഞ്ഞ ദിവസം ആന്റണി ആല്‍ബനീസ് പറഞ്ഞിരുന്നു.
ഓസ്‌ട്രേലിയയും ന്യൂസിലന്‍ഡും ഞായറാഴ്ച ചാള്‍സ് മൂന്നാമനെ രാഷ്ട്രത്തലവനായി ഔദ്യോഗികമായി പ്രഖ്യാപിച്ചിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.