റാസല്‍ഖൈമ: നീന്തല്‍ കുളത്തില്‍ വീണ് സ്വദേശിയായ ഒന്നരവയസുകാരിക്ക് ദാരുണാന്ത്യം.
റാസല്‍ഖൈമയില്‍ തിങ്കളാഴ്ച വൈകുന്നേരമാണ് സംഭവമുണ്ടായത്. കുഞ്ഞും മാതാപിതാക്കളും താമസിച്ചിരുന്ന വില്ലയിലെതന്നെയുളള നീന്തല്‍ കുളത്തിലാണ് അപകടമുണ്ടായത്.
കുട്ടിയെ അടുത്തുളള സഖ്ർ ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല. ഈ വർഷം ആദ്യം മറ്റൊരു സ്വദേശി ബാലനും നീന്തല്‍ കുളത്തില്‍ വീണ് മരിച്ചിരുന്നു.
കുട്ടികള്‍ നീന്തല്‍ കുളത്തില്‍ വീഴുന്നത് മൂലമുണ്ടാകുന്ന അപകടങ്ങള്‍ ആവർത്തിച്ചതോടെ ശ്രദ്ധ വേണമെന്ന മുന്നറിയിപ്പ് അധികൃതർ നല്‍കിയിരുന്നു
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.