കര്‍ണാടക: കർണാടക ട്രാന്‍സ്പോര്‍ട്ട് ലാഭത്തിലായത് എങ്ങനെയെന്ന് പഠിക്കാന്‍ പ്ലാനിങ് ബോര്‍ഡ് അംഗത്തെ ചുമതലപ്പെടുത്തി ധനമന്ത്രി.
വി. നമശിവായം അധ്യക്ഷനായ സമിതിയ്ക്കാണ് ചുമതല. ഗ്രാമ-നഗര സര്‍വീസുകള്‍, ടിക്കറ്റ് നിരക്ക്, കോര്‍പറേഷന്‍ മാനേജ്‌മെന്റ് രീതി എന്നിവ സമിതി പഠിക്കും. റിപ്പോര്‍ട്ട് വൈകാതെ തന്നെ ധനവകുപ്പിന് സമര്‍പ്പിക്കും.
ശമ്പളവും പെന്‍ഷനും കൃത്യമായി കൊടുക്കാന്‍ പോലും കഴിയാത്ത അവസ്ഥയിലാണ് കെഎസ്ആർടിസി. ഇന്ധനവില വര്‍ധനവും തിരിച്ചടിയാണ്. അതേസമയം മറ്റു സംസ്ഥാനങ്ങളില്‍ പൊതുഗതാഗത സംവിധാനം ലാഭത്തിലോ അല്ലെങ്കില്‍ നഷ്ടം വരാത്ത രീതിയിലോ മുന്നോട്ടു പോകുന്നു. ഈ സാഹചര്യത്തിലാണ് ധനവകുപ്പിന്റെ പുതിയ നടപടി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.