വിഴിഞ്ഞം സമരത്തിന്‌ പ്രോലൈഫ്‌ സമിതിയുടെ ഐക്യദാർഢ്യം

വിഴിഞ്ഞം സമരത്തിന്‌ പ്രോലൈഫ്‌ സമിതിയുടെ ഐക്യദാർഢ്യം

കൊച്ചി: അമ്പത്തിയഞ്ചു ദിവസങ്ങള്‍ പിന്നിട്ട വിഴിഞ്ഞം സമരത്തിന്‌ കെസിബിസി പ്രോലൈഫ്‌ സംസ്ഥാന സമിതി ഐക്യദാർഢ്യം പ്രഖ്യാപിച്ചു. ജന്മദേശത്തു മാന്യമായി ജീവിക്കാനുള്ള അവകാശം നിഷേധിക്കരുതെന്ന്‌ പാലാരിവട്ടം പിഒസിയില്‍ ചേര്‍ന്ന പ്രോലൈഫ്‌ കുടുംബ സമ്മേളനം സര്‍ക്കാരിനോട്‌ ആവശ്യപ്പെട്ടു.

കെസിബിസി ഫാമിലി കമ്മീഷന്റെയും പ്രോലൈഫ്‌ സമിതിയുടെയും ചെയര്‍മാന്‍ ബിഷപ്പ്‌ ഡോ. പോള്‍ ആന്റണി മുല്ലശ്ശേരി സമ്മേളനം ഉദ്ഘാടനം ചെയ്തു. വൈസ്‌ ചെയര്‍മാന്‍ മാര്‍ സെബാസ്റ്റ്യന്‍ വാണിയപുരയ്ക്കല്‍ അധ്യക്ഷത വഹിച്ചു. സ്ത്രീകളും കുഞ്ഞുങ്ങളും അടങ്ങുന്ന കുടുംബങ്ങളെ സിമന്റ്‌ ഗോഡൗണുകളില്‍ മാറ്റിപ്പാര്‍പ്പിച്ചുകൊണ്ട്‌ പ്രാഥമിക മനുഷ്യാവകാശങ്ങള്‍ പോലും നിഷേധിക്കപ്പെടുന്ന ഒരു സാഹചര്യത്തില്‍ കഴിയേണ്ടി വരുന്ന സ്ഥിതിയില്‍ കെസിബിസി പ്രോലൈഫ്‌ സമിതി അതീവ ദുഃഖം രേഖപ്പെടുത്തി.
പ്രോലൈഫ്‌ സമിതി ഡയറക്ടര്‍ റവ. ഡോ. ക്ലീറ്റസ്‌ കതിര്‍പറമ്പില്‍, പ്രസിഡന്റ്‌ ജോണ്‍സന്‍ സി എബ്രഹാം, ജനറല്‍ സെക്രട്ടറി ജെയിംസ്‌ ആച്ചങ്ങാടന്‍, ആനിമേറ്റര്‍മാരായ സാബു ജോസ്‌, സിസ്റ്റര്‍ മേരി ജോര്‍ജ്‌, ട്രഷറര്‍ ടോമി പ്ലാത്തോട്ടം, ബിജു കൊട്ടെപറമ്പില്‍, ലിസ തോമസ്‌, ഡോ. ഫെലിക്സ്‌ ജെയിംസ്‌, മോന്‍സി ജോര്‍ജ്‌, ആന്റണി പത്രോസ്‌, സെമിലി സുനില്‍, ജെസ്‌ ലിന്‍ ജോ, ഡോ. ഫിന്റൊ ഫ്രാന്‍സീസ്‌, മാര്‍ട്ടിന്‍ ന്യൂനസ്‌ തുടങ്ങിയവര്‍ പ്രസംഗിച്ചു.

ഫോട്ടോ അടിക്കുറിപ്പ്: വിഴിഞ്ഞം സമരത്തിന്‌ കെസിബിസി പ്രോലൈഫ്‌ സംസ്ഥാന സമിതിയുടെ ഐക്യദാർഢ്യ പ്രഖ്യാപനം. റൈറ്റ്‌ റവ. ഡോ. പോള്‍ ആന്റണി മുല്ലശ്ശേരി, മാര്‍ സെബാസ്റ്റ്യന്‍ വാണിയപ്പുരയ്‌ ക്കല്‍, ഫാ. ക്ലീറ്റസ്‌ കതിര്‍പറമ്പില്‍, ഫാ. ജോസ്‌ കോട്ടയില്‍, ഫാ. ജോസഫ്‌ കുറ്റിയാങ്കല്‍, ഫാ. ഡെന്നി മോസസ്‌, ജോണ്‍സന്‍ സി എബ്രഹാം, ജെയിംസ്‌ ആച്ചങ്ങാടന്‍, ടോമി പ്ലാത്തോട്ടം, ബിജു കൊട്ടെപറമ്പില്‍, ലിസ തോമസ്‌, ഡോ. ഫെലിക്സ്‌ ജെയിംസ്‌, മോന്‍സി ജോര്‍ജ്‌, ആന്റണി പത്രോസ്‌, സെമിലി സുനില്‍, ജെസ്‌ലിന്‍ ജോ, സാബു ജോസ്‌, സിസ്റ്റര്‍ മേരി ജോര്‍ജ്‌, ഡോ. ഫിന്റൊ ഫ്രാൻസീസ്‌, മാര്‍ട്ടിന്‍ ന്യൂനസ്‌ തുട ങ്ങിയവര്‍ സമീപം
ഫാ. ക്ലീറ്റസ്‌ വര്‍ഗിസ്‌ കതിര്‍പറമ്പില്‍ സെക്രട്ടറി, കെസിബിസി ഫാമിലി കമ്മീഷൻ


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.