ന്യൂഡല്‍ഹി: ഗോവയിലെ കോണ്‍ഗ്രസ് എംഎല്‍എമാരുടെ കൂറുമാറ്റത്തിന് പിന്നില്‍ ഭാരത് ജോഡോ യാത്രയുടെ തുടക്കത്തിലെ വിജയം കണ്ടുള്ള ബിജെപിയുടെ ഭയമെന്ന് കോണ്‍ഗ്രസ് നേതാവ് ജയറാം രമേശ്. ബിജെപി ഓപ്പറേഷന്‍ നേരത്തെയാക്കിയെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
വ്യാജവാര്‍ത്തകളും ശ്രദ്ധ തിരിക്കാനുമുള്ള ശ്രമങ്ങളും കൊണ്ട് യാത്ര അട്ടിമറിക്കാന്‍ ബിജെപി ശ്രമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ബിജെപിയുടെ വൃത്തികെട്ട തന്ത്രങ്ങളെ കോണ്‍ഗ്രസ് മറികടക്കുമെന്നും ജയറാം രമേശ് ഓര്‍മ്മിപ്പിച്ചു.
ഗോവയില്‍ മുന്‍ മുഖ്യമന്ത്രി ദിഗംബര്‍ കാമത്ത് ഉള്‍പ്പെടെയുള്ള എട്ട് കോണ്‍ഗ്രസ് എംഎല്‍എമാരാണ് ബിജെപിയിലേക്ക് പോയത്. എട്ട് പേര്‍ ബിജെപിയിലേക്ക് പോയതോടെ ഗോവയില്‍ ശേഷിക്കുക മൂന്നു കോണ്‍ഗ്രസ് എംഎല്‍എമാര്‍ മാത്രമാകും. രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ യാത്ര നടക്കുന്നതിനിടെയാണ് ഗോവയില്‍ കോണ്‍ഗ്രസില്‍ വന്‍ കൊഴിഞ്ഞു പോക്ക്.
രാവിലെ നിയമസഭാ മന്ദിരത്തില്‍ പ്രതിപക്ഷ നേതാവ് മൈക്കള്‍ ലോബോ വിളിച്ചു ചേര്‍ത്ത നിയമസഭാകക്ഷി യോഗത്തില്‍ ബിജെപിയില്‍ ലയിക്കാനുള്ള പ്രമേയം പാസാക്കിയിരുന്നു. പിന്നാലെ നിയമസഭയിലേക്കെത്തിയ മുഖ്യമന്ത്രി പ്രമോദ് സാവന്ദ് കൂറുമാറിയെത്തുന്നവരെ പാര്‍ട്ടിയിലേക്ക് സ്വാഗതം ചെയ്തു. ഇതോടെ 40 അംഗ നിയസഭയില്‍ കോണ്‍ഗ്രസ് മൂന്ന് പേരിലേക്ക് ചുരുങ്ങി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.