ന്യൂഡല്‍ഹി: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ജൂനിയര്‍ അസോസിയേറ്റ്‌സ് (കസ്റ്റമര്‍ സപ്പോര്‍ട്ട് & സെയില്‍സ്) തസ്തികയിലെ 5486 ഒഴിവുകളിലേക്ക് (ബാക്ലോഗ് ഒഴിവുകള്‍ ഉള്‍പ്പെടെ) അപേക്ഷ ക്ഷണിച്ചു. കേരളത്തില്‍ 279 ഒഴിവും ലക്ഷദ്വീപില്‍ മൂന്ന് ഒഴിവുമുണ്ട്.
അപേക്ഷകര്‍ 02.08.1994-നും 01.08.2002-നും ഇടയില്‍ ജനിച്ചവരായിരിക്കണം (ഇരുതീയതികളും ഉള്‍പ്പെടെ). ഉയര്‍ന്ന പ്രായപരിധിയില്‍ എസ്.സി./ എസ്.ടിക്കാര്‍ക്ക് അഞ്ചും ഒ.ബി.സി.ക്കാര്‍ക്ക് മൂന്നും വര്‍ഷം ഇളവ് ലഭിക്കും. ചട്ടപ്രകാരം മറ്റിളവുകളും ലഭിക്കും.
യോഗ്യത ബിരുദം. (അവസാന വര്‍ഷക്കാര്‍ക്കും നിബന്ധനകള്‍ക്കു വിധേയമായി അപേക്ഷിക്കാം.)
എഴുത്തു പരീക്ഷയുടെയും പ്രാദേശിക ഭാഷാ പരിജ്ഞാനത്തിന്റെയും അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ്. പ്രാഥമിക പരീക്ഷ 2022 നവംബറിലും മെയിന്‍ പരീക്ഷ ഡിസംബര്‍ 2022/ ജനുവരി 2023ലും നടക്കും. ആലപ്പുഴ, ഇടുക്കി, കണ്ണൂര്‍, കൊച്ചി, കൊല്ലം, കോട്ടയം, കോഴിക്കോട്, മലപ്പുറം, പാലക്കാട്, പത്തനംതിട്ട, തിരുവനന്തപുരം, തൃശൂര്‍ എന്നിവയാണ് കേരളത്തിലെ പരീക്ഷാ കേന്ദ്രങ്ങള്‍. കവരത്തിയാണ് ലക്ഷദ്വീപിലെ പരീക്ഷാ കേന്ദ്രം.
ശമ്പള സ്‌കെയില്‍ 17,900-47,920 രൂപയാണ്. അപേക്ഷാഫീസ് 750 രൂപ. (എസ്.സി./എസ്.ടി./വികലാംഗര്‍/ ഇ.എസ്.എം./ ഡി.ഇ.എസ്.എം. വിഭാഗക്കാര്‍ക്ക് ഫീസില്ല.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ 📲
https://chat.whatsapp.com/DKuga0J6tbBKmzd9l3ZZ8v