ലണ്ടന്‍: കോവിഡിന്റെ പുതിയൊരു വകഭേദം കൂടി കണ്ടെത്തി. ഒമിക്രോണിന്റെ ഉപവകഭേദമായ ബി.എ.4.6 ആണ് കണ്ടെത്തിയത്. യു.എസിന് പിന്നാലെ യു.കെയിലും വകഭേദം പടരുന്നുവെന്നാണ് റിപ്പോര്‍ട്ട്.
യു.കെയില്‍ സ്ഥിരീകരിക്കുന്ന കോവിഡ് കേസുകളില്‍ 3.3 ശതമാനം പുതിയ വകഭേദമാണെന്ന് യു.കെ ഹെല്‍ത്ത് സെക്യൂരിറ്റി ഏജന്‍സിയുടെ കണക്കുകള്‍ പറയുന്നു. യു.എസില്‍ പുതിയ വകഭേദം സ്ഥിരീകരിക്കുന്നതിന്റെ അളവ് ഒമ്പത് ശതമാനമാണ്. ഇതിന് പുറമേ മറ്റ് ചില രാജ്യങ്ങളിലും പുതിയ വകഭേദം സ്ഥിരീകരിച്ചിട്ടുണ്ട്. യൂറോപ്പിലെയും ആഫ്രിക്കയിലെയും ചില രാജ്യങ്ങളിലും പുതിയ വകഭേദം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
കോവിഡിന്റെ ഒമിക്രോണ്‍ വകഭേദം ആദ്യമായി സ്ഥിരീകരിച്ചത് 2022 ജനുവരിയിലാണ്. തുടര്‍ന്ന് ലോകത്തിലെ വിവിധ രാജ്യങ്ങളില്‍ വകഭേദം സ്ഥിരീകരിച്ചിരുന്നു. അതേസമയം ബിഎ.4.6 എന്ന വകഭേദം ആദ്യമായി എവിടെയാണ് കണ്ടെത്തിയതെന്നത് സംബന്ധിച്ച് കൃത്യമായ വിവരങ്ങളില്ല.
ഒമിക്രോണിന്റെ ബിഎ.4 വകഭേദത്തിന്റെ പിന്‍ഗാമിയാണ് ബിഎ.4.6. ഈ വകഭേദം കൂടുതല്‍ ഗുരുതരമായ രോഗ ലക്ഷണങ്ങള്‍ ഉണ്ടാക്കുന്നതായി ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. എന്നാല്‍ മറ്റു വകഭേദങ്ങളെ അപേക്ഷിച്ച് കൂടുതല്‍ വ്യാപനശേഷിയുണ്ട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.