മലപ്പുറം: യാത്രക്കാരന്‍ കൊണ്ടുവന്ന 2.5 കോടി വിലവരുന്ന സ്വര്‍ണം കരിപ്പൂര്‍ വിമാനത്താവളത്തിന് പുറത്ത് എത്തിക്കാന്‍ ശ്രമിച്ച ഇന്‍ഡിഗോ എയര്‍ലൈന്‍ ജീവനക്കാര്‍ പിടിയില്‍. സീനിയര്‍ എക്സിക്യുട്ടിവ് ഓഫിസര്‍ സാജിദ് റഹ്മാന്‍, കസ്റ്റമര്‍ സര്‍വീസ് ഏജന്റ് മുഹമ്മദ് സാമില്‍ എന്നിവരെയാണ് കസ്റ്റംസ് പിടികൂടിയത്. 4.9 കിലോഗ്രാം സ്വര്‍ണ മിശ്രിതമാണ് ഇവര്‍ കടത്താന്‍ ശ്രമിച്ചത്.
സ്വര്‍ണം ഒളിപ്പിക്കാനുപയോഗിച്ച വസ്തുക്കളുടെ ഭാരം ഒഴിച്ചാലുള്ള തൂക്കമാണിത്. ദുബായില്‍ നിന്ന് വയനാട് സ്വദേശി അസ്‌കറലി എന്ന യാത്രക്കാരന്‍ കൊണ്ടു വന്ന സ്വര്‍ണമടങ്ങിയ പെട്ടി പുറത്ത് എത്തിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് സീനിയര്‍ എക്സിക്യുട്ടീവ് ഓഫിസര്‍ സാജിദ് റഹ്മാന്‍ അറസ്റ്റിലായത്. ജീവനക്കാരുടെ ഒത്താശയോടെ സ്വര്‍ണം കടത്തുന്നു എന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ജീവനക്കാരെ കസ്റ്റംസ് നിരീക്ഷിച്ച് വരികയായിരുന്നു. ഇതിനിടയിലാണ് സാജിദ് റഹ്മാനെ സംശയാസ്പദമായ സാഹചര്യത്തില്‍ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ കണ്ടത്.
യാത്രക്കാരന്‍ കൊണ്ടു വന്ന പെട്ടി സാജിദ് നേരിട്ട് ശേഖരിച്ച് അതിന്റെ ടാഗില്‍ കൃത്രിമം കാണിക്കാന്‍ ശ്രമിക്കുന്നത് ഉദ്യോഗസ്ഥര്‍ സിസിടിവിയിലൂടെ നിരീക്ഷിക്കുന്നുണ്ടായിരുന്നു. കസ്റ്റംസിന്റെ സ്‌കാനര്‍ പരിശോധനയില്‍ പെട്ടിക്കുള്ളില്‍ സ്വര്‍ണ മിശ്രിതം കണ്ടെത്തിയത്തോടെ സാജിദിനെയും കടത്തിന് സഹായിച്ച കസ്റ്റമര്‍ സര്‍വീസ് ഏജന്റ് മുഹമ്മദ് സാമിലിനെയും കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു.
സ്വര്‍ണമടങ്ങിയ പെട്ടി ഉപേക്ഷിച്ച് യാത്രക്കാരന്‍ മുങ്ങിയതിനാല്‍ തുറന്ന് പരിശോധിക്കുന്നതിന് കസ്റ്റംസിന് സാങ്കേതിക പ്രശ്നം നേരിട്ടിരുന്നു. തുടര്‍ന്ന് ചില യാത്രക്കാരുടെയും വിമാന കമ്പനിയിലെ മറ്റ് ജീവനക്കാരുടെയും സാന്നിധ്യത്തില്‍ പെട്ടി തുറക്കുകയായിരുന്നു. കസ്റ്റഡിയിലെടുത്ത രണ്ട് ജീവനക്കാരും നേരത്തെയും സ്വര്‍ണക്കടത്തിന് സഹായിച്ചിട്ടുണ്ടെന്ന് കസ്റ്റംസ് കണ്ടെത്തിയിട്ടുണ്ട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.